CINEMA

കാത്തിരിപ്പിനൊടുവിൽ വിജയ്‌യെ കണ്ടു,​ ദളപതിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഉണ്ണിക്കണ്ണൻ


സൂപ്പർതാരവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌ക്കൊപ്പം ഉണ്ണിക്കണ്ണൻ മംഗലംഡാം

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ്‌യെ കാണണം എന്ന മംഗലം ഡാം സ്വദേശി ഉണ്ണിക്കണ്ണന്റെ സ്വപ്നം ഒടുവിൽ സഫലമായി വിജയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് ഉണ്ണിക്കണ്ണൻ മംഗലം ഡാം ഇക്കാര്യം അറിയിച്ചത്. ജനനായകൻ സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രമാണ് ഉണ്ണിക്കണ്ണൻ പങ്കുവച്ചത്. ഫൈറ്റ് സ്വീക്വൻസിന്റെ ഷൂട്ട് കഴിഞ്ഞ് നിൽക്കുന്ന സമയത്ത് എടുത്തതാണ് ചിത്രമെന്നാണ് ലഭിക്കുന്ന സൂചന. നിരവധി പേർ ഉണ്ണിക്കണ്ണനെ അഭിനന്ദിച്ച് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. നടൻ ചന്തു സലിംകുമാർ ഉണ്ണിക്കണ്ണന്റെ പോസ്റ്റ് സ്റ്റോറിയുമാക്കി.

വിജയ്‌യുടെ ആരാധകനായ ഉണ്ണിക്കണ്ണൻ ഏറെക്കാലമായി താരത്തെ കാണാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. 2025 ജനുവരിയിൽ കാൽനടയായി വിജയ്‌യെ കാണാൻ പോകുന്ന ഉണ്ണിക്കണ്ണന്റെ വീഡിയോകളും വാർത്തകളും പുറത്തുവന്നിരുന്നു. വീട്ടിൽ നിന്ന് അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം വാങ്ങിയാണ് വിജയ്‌യെ കാണാൻ ഇറങ്ങിയതെന്ന് ഉണ്ണിക്കണ്ണൻ അന്ന് പ്രതികരിച്ചിരുന്നു.

അതേസമയം 300 കോടി കളക്ഷൻ പിന്നിട്ട ജനനായകൻ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്. സീ ഫൈവിലാണ് ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ്. ആഗസ്റ്റ് 21 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ.
RELATED TOPICS: UNNI KANNAN VIJAY, THALAPATHY VIJAY, THALAPATHY VIJAY UNNIKANNAN PHOTO, VIJAY LATEST NEWS


Business ⏭️

Back to top button