BUSINESS
എസ്.ബി.ഐ ഉപയോക്താക്കൾ അറിയാൻ; പണം പിൻവലിക്കൽ വ്യവസ്ഥകളിൽ മാറ്റം, ബേസിക് സേവിങ്സ് അക്കൗണ്ടുകളിൽ സൗജന്യ പരിധി മാസത്തിൽ നാലെണ്ണം

ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റുകളുടെ (BSBD) സർവീസ് ചാർജ്ജുകൾ പരിഷ്ക്കരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബ്രാഞ്ച് ചാനലുകളിലൂടെയുള്ള പണം പിൻവലിക്കലുമായി ബന്ധപ്പെട്ട റൂൾസാണ് പരിഷ്ക്കരിച്ചത്. പുതിയ വ്യവസ്ഥകൾ 2026 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.മാറ്റങ്ങൾ ഇങ്ങനെ…2026 ഒക്ടോബർ 1 മുതൽ ആദ്യ നാല് സൗജന്യ പണം പിൻവലിക്കലുകൾക്ക് ശേഷമുള്ള ഓരോ വിനിമയങ്ങൾക്കും 15 രൂപയും, ജി.എസ്.ടിയും ഈടാക്കും. മുമ്പ് വിനിമയങ്ങളുടെ എണ്ണത്തിൽ ഡിജിറ്റൽ വിനിമയങ്ങൾ ഒഴിവാക്കപ്പെട്ടിരുന്നു. എന്നാൽ പുതിയ റൂൾസ് പ്രകാരം ഈ Exclusion ഒഴിവാക്കിയിട്ടുണ്ട്.എന്താണ് ബേസിക് സേവിങ്സ് അക്കൗണ്ട്?മിനിമം ബാലൻസ് സൂക്ഷിക്കേണ്ടാത്ത തരം അക്കൗണ്ടുകളാണ് ബേസിക് സേവിങ്സ് അക്കൗണ്ടുകൾ. അതേ സമയം ചെക്ക് ബുക്ക് സൗകര്യം ഇത്തരം അക്കൗണ്ടുകളിലുണ്ടാവുകയില്ല. ബ്രാഞ്ചുകളിലൂടെയോ, എ.ടി.എമ്മുകളിലൂടെയോ മാത്രമേ പണം പിൻവലിക്കലുകൾ നടത്താൻ സാധിക്കൂ. അതേ സമയം ബേസിക് റുപേ എ.ടി.എം-ഡെബിറ്റ് കാർഡ് അക്കൗണ്ട് ഉടമയ്ക്ക് ലഭിക്കും.ഈ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്ന എസ്.ബി.ഐ ഉപയോക്താക്കൾക്ക് മറ്റ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ഉണ്ടായിരിക്കാൻ പാടില്ല. ഉപയോക്താവിന് നിലവിൽ മറ്റെവിടെയെങ്കിലും സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ, ഈ ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറന്ന് 30 ദിവസത്തിനകം അവ ക്ലോസ് ചെയ്യേണ്ടതാണ്.എസ്.ബി.ഐ സേവിങ്സ് അക്കൗണ്ട് തുറക്കുന്ന ഉപഭോക്താക്കൾക്ക് ഒരു മാസത്തിൽ പരമാവധി നാല് ക്യാഷ് പിൻവലിക്കലുകൾ സൗജന്യമായി ലഭിക്കും. സ്വന്തം ബാങ്കിന്റെയും മറ്റ് ബാങ്കുകളുടെയും എ.ടി.എമ്മുകളിൽ നിന്നുള്ള പിൻവലിക്കലുകൾ, ബ്രാഞ്ച് മുഖേനയുള്ള ക്യാഷ് പിൻവലിക്കലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.BSBD അക്കൗണ്ട് – സവിശേഷതകൾBSBD ഉപഭോക്താക്കൾക്ക് സൗജന്യ അടിസ്ഥാന റുപേ എ.ടി.എം-കം-ഡെബിറ്റ് കാർഡ് നൽകുന്നുണ്ട്. ഇതിന് വാർഷിക മെയിന്റനൻസ് ചാർജുകൾ (AMC) ഈടാക്കാറില്ല. NEFT, RTGS തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് മാർഗ്ഗങ്ങൾ വഴി ലഭിക്കുന്ന പണത്തിന്റെ ക്രെഡിറ്റുകളും ഈ അക്കൗണ്ട് ഉടമകൾക്ക് സൗജന്യമാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന ചെക്കുകൾ നിക്ഷേപിക്കുന്നതിനോ, കളക്ഷന് അയക്കുന്നതിനോ ഫീസ് ഈടാക്കാറില്ല. പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുകയും ചെയ്യാം. സാധാരണയായി ബി.എസ്.ബി.ഡി അക്കൗണ്ടുകൾക്ക് അക്കൗണ്ട് ക്ലോസിങ് ചാർജുകൾ ഉണ്ടാകാറില്ല.Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക
Read News


