BUSINESS

ചായയ്ക്കും പൊറോട്ടയ്ക്കും മന്തിക്കുമെല്ലാം സർവീസ് ചാർജുണ്ടോ? 41 ഹോട്ടലുകൾക്കെതിരെ വടിയെടുത്ത് സർക്കാർ, കനത്ത പിഴയും


ഭക്ഷണ ബില്ലിൽ ഉപഭോക്താക്കളുടെ സമ്മതമില്ലാതെ ‘സർവീസ് ചാർജ്’ കൂടി ഉൾപ്പെടുത്തിയ 41 റസ്റ്ററന്റുകൾക്കെതിരെ നടപടി. ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നടപടിയെടുത്തത്. പ്രമുഖ റസ്റ്ററന്റ് ശൃംഖലയ്ക്ക് 50,000 രൂപ പിഴ ചുമത്തി. പരാതിക്കാരനിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകാനും സർവീസ് ചാർജ് ഒഴിവാക്കി ബില്ലിങ് സോഫ്റ്റ്‍വെയറിൽ മാറ്റം വരുത്താനും അതോറിറ്റി നിർദേശിച്ചു. ദേശീയ ഉപഭോക്തൃ ഹെൽപ്‌ലൈനിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നടപടിയെടുത്തത്. പ്രമുഖ റസ്റ്ററന്റ് ശൃംഖലയ്ക്ക് 50,000 രൂപ പിഴ ചുമത്തി. പരാതിക്കാരനിൽ നിന്ന് ഈടാക്കിയ തുക തിരികെ നൽകാനും സർവീസ് ചാർജ് ഒഴിവാക്കി ബില്ലിങ് സോഫ്റ്റ്‍വെയറിൽ മാറ്റം വരുത്താനും അതോറിറ്റി നിർദേശിച്ചു. ഇത്തരം നടപടികൾ 2019ലെ ഉപഭോക്തൃ നിയമത്തിലെ വ്യവസ്ഥകളുടെയും ഡൽഹി ഹൈക്കോടതിയുടെ 2025 മാർച്ചിലെ ഉത്തരവിനും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഭക്ഷണ ബില്ലിൽ റസ്റ്ററന്റുകൾക്ക് സർവീസ് ചാർജ് കൂട്ടിച്ചേർക്കാൻ കഴിയില്ലെന്നും അതിന് ഉപഭോക്താക്കളെ നിർബന്ധിക്കരുതെന്നുമായിരുന്നു കോടതി വിധി. മറ്റു പേരുകളിൽ സർവീസ് ചാർജ് ഈടാക്കുന്നതും തെറ്റാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ബില്ലിൽ എന്തൊക്കെ ആകാം?ഭക്ഷണത്തിന്റെ വിലയ്ക്ക് പുറമെ ചരക്കു സേവന നികുതി (ജിഎസ്ടി) കൂടി ഉൾപ്പെടുത്താനാണ് റസ്റ്ററന്റുകൾക്ക് അനുമതിയുള്ളത്. കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും വെവ്വേറെ രേഖപ്പെടുത്തണം. 2017ൽ ജിഎസ്ടി നടപ്പിലാക്കുന്നതിന് മുൻപ് റസ്റ്ററന്റുകൾക്ക് സേവന നികുതി കൂടി ഉൾപ്പെടുത്താൻ അനുമതിയുണ്ടായിരുന്നു. ജിഎസ്ടി വന്നതോടെ ഇതിന് നിയമ സാധുത ഇല്ലാതായി. എന്നാൽ ഏതെങ്കിലും ഉപഭോക്താവ് സർവീസ് ചാർജ് നൽകാൻ തയാറാണെങ്കിൽ റസ്റ്റന്റുകൾക്ക് അത് ഈടാക്കാവുന്നതാണ്. ഇതിനായി നിർബന്ധിക്കാൻ പാടില്ല. സർവീസ് ചാർജ് ഈടാക്കിയാൽ


Travel ⏭️

Back to top button