BUSINESS

പഴയ സ്വർണം മാറ്റിവാങ്ങാൻ വൻ തിരക്ക്; മോദിയുടെ പ്രഖ്യാപനം ‘ബൂമറാങ്’ ആകും? കേന്ദ്രം കടുത്ത നടപടിയിലേക്കോ?


കൊച്ചി∙ സ്വർണവില പവന് ഒരു ലക്ഷത്തിനു മുകളിലെത്തുകയും സ്വർണ ഇറക്കുമതിയിൽ കേന്ദ്രം നിയന്ത്രണം കടുപ്പിക്കുകയും ചെയ്തതോടെ പഴയ സ്വർണാഭരണങ്ങൾ മാറ്റി പുതിയതു വാങ്ങുന്നവരുടെ എണ്ണത്തിൽ 50% വർധന. രണ്ടു വർഷത്തിനിടെയാണ് വർധന.  പഴയ സ്വർണം മാറ്റി പുതിയതു വാങ്ങുമ്പോൾ ആകർഷകമായ വിലക്കിഴിവുകളും 100% എക്സ്ചേഞ്ച് വാല്യുവും പ്രഖ്യാപിച്ച് പ്രമുഖ ബ്രാൻഡഡ് ജ്വല്ലറികൾ ഉൾപ്പെടെ രംഗത്തു വരുന്നതും ഇതിന്റെ ഭാഗമായാണ്.സർക്കാർ വരുമാനം ഇടിയുംസ്വർണം വാങ്ങുന്നതിൽ നിയന്ത്രണം കൊണ്ടുവരണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം വ്യാപാരത്തെ ബാധിച്ചാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജിഎസ്ടി വരുമാനത്തെയും കാര്യമായി ബാധിക്കും. 2025 ജനുവരി മുതൽ ഓഗസ്റ്റ് വരെ, സംസ്ഥാനത്തെ സ്വർണാഭരണ വിൽപന വരുമാനം ഏകദേശം 1.75 ലക്ഷം കോടി രൂപയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ നിന്ന് ഏകദേശം 5200 കോടി രൂപയാണ് ജിഎസ്ടിയായി സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ നിലവിലെ 15 ശതമാനത്തിൽ നിന്നു വീണ്ടും കൂട്ടുകയോ, സ്വർണാഭരണങ്ങളുടെ ജിഎസ്ടി വർധിപ്പിക്കുകയോ ചെയ്യുന്ന കടുത്ത നടപടികളിലേക്കു കേന്ദ്രസർക്കാർ കടക്കുമോ എന്ന ആശങ്കയും വ്യാപാരികൾ പങ്കുവയ്ക്കുന്നുണ്ട്.


Travel ⏭️

Back to top button