BUSINESS

18-ാമത് ബ്രിക്‌സ് ഉച്ചകോടി നാളെ ഭാരത് മണ്ഡപത്തില്‍; ഇന്ത്യയ്ക്ക് നിര്‍ണായകം, വന്‍ സാധ്യതകളും നേട്ടങ്ങളും


Bharat Mandapam Delhi: ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് (BRICS) ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നാളെ തുടക്കമാകും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇതോടകം എത്തിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് അടക്കമുള്ള പ്രമുഖ ലോകനേതാക്കളും ഈ ഉച്ചക്കോടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം. ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറുമ്പോള്‍ ഡോളറിതര രൂപ വ്യാപാരവും, യു.പി.ഐ (UPI) സാങ്കേതികവിദ്യയുടെ ആഗോള വ്യാപനവുമാണ് പ്രധാന അജണ്ട. ‘Building for Resilience, Innovation, Cooperation and Sustainability’ (പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കുക) എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.ബ്രിക്‌സ് പ്രധാന ലക്ഷ്യങ്ങള്‍വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ (Global South) സാമ്പത്തികവും, രാഷ്ട്രീയവുമായ താല്‍പ്പര്യങ്ങള്‍ ആഗോളതലത്തില്‍ ഉന്നയിക്കുക എന്നതാണ് ഇത്തവണത്തെ ഉച്ചക്കോടിയുടെ പ്രധാന ലക്ഷ്യം. ഐക്യരാഷ്ട്രസഭ (UN), ഐ.എം.എഫ് (IMF), ലോകബാങ്ക് തുടങ്ങിയ ഏജന്‍സികളില്‍ വികസ്വര രാജ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഉച്ചക്കോടി ശ്രമിക്കുന്നു. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുക, വിതരണ ശൃംഖലകള്‍ പുനഃസ്ഥാപിക്കുക, സാങ്കേതിക പങ്കാളിത്തം ശക്തമാക്കുക എന്നിവയും പ്രധാന അജണ്ട തന്നെ.പങ്കെടുക്കുന്ന രാജ്യങ്ങള്‍ അംഗരാജ്യങ്ങള്‍: ഇന്ത്യ, റഷ്യ, ചൈന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, എത്യോപ്യ, ഇറാന്‍, യു.എ.ഇ, ഇന്തോനേഷ്യ, സൗദി അറേബ്യ. പ്രധാന നേതാക്കള്‍: റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല്‍ ഫത്താഹ് അല്‍-സിസി എന്നിവര്‍ പങ്കെടുക്കുന്നു. ക്ഷണിതാക്കള്‍: മലേഷ്യ, ബെലാറസ്, കസാഖ്സ്ഥാന്‍, തായ്ലാന്റ് തുടങ്ങിയ പങ്കാളിത്ത രാജ്യങ്ങളുടെ പ്രതിനിധികളും യു.എന്‍ ആസ്ഥാന പ്രമുഖരും.ഇന്ത്യയുടെ നേട്ടങ്ങളും അവസരങ്ങളുംഗ്ലോബല്‍ സൗത്ത് രാജ്യങ്ങളുടെ പ്രധാന ശബ്ദമായി നിലകൊള്ളാനും, അന്താരാഷ്ട്ര നയരൂപീകരണത്തില്‍ ആധിപത്യം ഉറപ്പിക്കാനും ഇന്ത്യയ്ക്ക് ഈ ബ്രിക്‌സ് ആധിഥേയത്വം വഴി സാധിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായുള്ള കൂടിക്കാഴ്ച ഇന്ത്യ- ചൈന ബന്ധങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനും, ചര്‍ച്ചകള്‍ തുടരുന്നതിനും അവസരമൊരുക്കുമെന്നു വിലയിരുത്തപ്പെടുന്നു.അമേരിക്കന്‍ ഡോളറിനെ അമിതമായി ആശ്രയിക്കാതെ ഇന്ത്യന്‍ രൂപയില്‍ ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാന്‍ ഉള്ള ഇന്ത്യയുടെ നടപടികള്‍ക്കും പുതിയ ഊര്‍ജ്ജം ലഭിച്ചേക്കും. ഇന്ത്യയുടെ യു.പി.ഐ (UPI) അടക്കമുള്ള വിജയകരമായ ഡിജിറ്റല്‍ പൊതു സാങ്കേതികവിദ്യകള്‍ ബ്രിക്സ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാം. റഷ്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാകും.ഇത്തവണത്തെ പ്രത്യേകതകള്‍ബ്രിക്സ് കൂട്ടായ്മ രൂപീകൃതമായതിന്റെ 20 -ാം വാര്‍ഷിക വേളയിലാണ് ഈ ഉച്ചകോടി നടക്കുന്നത്. ഇന്തോനേഷ്യ അടക്കമുള്ള പുതിയ രാജ്യങ്ങള്‍ സമ്പൂര്‍ണ്ണ അംഗങ്ങളായി പങ്കുചേരുന്ന വലിയ ഉച്ചകോടിയാണിത്. സാങ്കേതിക നവീകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ‘ഭാരത് ഇന്നൊവേറ്റ്സ് എക്സിബിഷന്‍’, പരിസ്ഥിതി സൗഹൃദ മരം നടീല്‍ എന്നിവ ഉച്ചകോടിയുടെ ഭാഗമാണ്. രണ്ടു ദിവസത്തേയ്ക്ക് ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇന്ത്യയില്‍ ആയിരിക്കും.


Read News

Back to top button