BUSINESS
നവംബര്‍ 1 മുതല്‍ ടാസ്മാക്കില്‍ 1000 രൂപയ്ക്ക് മുകളില്‍ മദ്യം വാങ്ങാന്‍ ക്യാഷ് എടുക്കില്ല; ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കി തമിഴ്നാട്

തമിഴ്നാട്ടിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകളായ ടാസ്മാക് (TASMAC) ഔട്ട്ലെറ്റുകളില് 1,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് യുപിഐ (UPI), കാര്‍ഡ് പേയ്മെന്റുകള്‍ നിര്‍ബന്ധമാക്കി തമിഴ്നാട് സര്‍ക്കാര്‍. അമിതവില ഈടാക്കലും, ചില്ലറ തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിട്ട് നവംബര്‍ 1 മുതല്‍ നടപ്പിലാക്കുന്ന ഈ പുതിയ പരിഷ്കാരം അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്ക് ബാധകമാകും. തമിഴ്നാടിന്റെ പുതിയ പരിഷ്കാരം രാജ്യത്തിന് മാതൃകപരമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.തമിഴ്നാട്ടില്‍ പുതിയ റൂള്‍ മാറ്റംതമിഴ്നാട്ടിലെ സര്‍ക്കാര്‍ മദ്യവില്‍പ്പന ശാലകളായ ടാസ്മാക്കില്‍ (TASMAC) 1000 രൂപയ്ക്ക് മുകളിലുള്ള മദ്യം വാങ്ങുന്നതിന് ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കി. നവംബര്‍ 1 മുതലാണ് ഈ പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. 1000 രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ക്ക് യുപിഐ (UPI), ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രമേ പണമടയ്ക്കാന്‍ സാധിക്കൂ. അതേസമയം 1000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ക്ക് പണമോ, ഡിജിറ്റല്‍ മാര്‍ഗങ്ങളോ സ്വീകരിക്കാം.എന്തുകൊണ്ട് റൂള്‍ മാറ്റംപരമാവധി ചില്ലറ വില്‍പ്പന വിലയേക്കാള്‍ (MRP) കൂടുതല്‍ തുക ഈടാക്കുന്നുവെന്ന ഉപഭോക്താക്കളുടെ നിരന്തരമായ പരാതികള്‍ പരിഹരിക്കാനാണ് പ്രധാനമായും ഈ തീരുമാനം നടപ്പാക്കുന്നത്. ഡിജിറ്റല്‍ പേയ്മെന്റ് വഴി ഓരോ ഇടപാടുകളുടെയും കൃത്യമായ സമയവും തുകയും രേഖപ്പെടുത്താനും, വില്പന തുക നേരിട്ട് സര്‍ക്കാരിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിക്കാനും സാധിക്കും. ദിവസേന വലിയ തുകയിലുള്ള പണം കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന സുരക്ഷാ ഭീഷണികള്‍, അക്കൗണ്ടിലെ പൊരുത്തക്കേടുകള്‍, കള്ളനോട്ടുകളുടെ ഭീഷണി എന്നിവയും ഇതുവഴി ഒഴിവാക്കാം.മാറ്റം മലയാളികളെ ബാധിക്കുന്നതെങ്ങനെതമിഴ്നാട്ടില് സ്ഥിരതാമസമാക്കിയവരോ ജോലി ചെയ്യുന്നവരോ ആയ മലയാളികളെ ഈ നിയമം നേരിട്ട് ബാധിക്കും. വിനോദസഞ്ചാരത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആയി തമിഴ്നാട്ടില്‍ എത്തുന്ന മലയാളികള്‍ക്കും നിയമം ബാധകമാണ്. നവംബര്‍ 1 മുതല്‍ 1000 രൂപയ്ക്ക് മുകളില്‍ മദ്യം വാങ്ങുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡിജിറ്റല്‍ ആയി പണം നല്‍കേണ്ടി വരും.ഈ മാറ്റം മാതൃകാപരമാകുന്നത് എങ്ങനെഉപഭോക്തൃ ചൂഷണം തടയുന്നതിനുള്ള വലിയ നീക്കമായാണ് നിയമ നിര്‍മ്മാണത്തെ വിലയിരുത്തുന്നത്. എംആര്‍പിയേക്കാള്‍ (MRP) കൂടുതല്‍ തുക ഈടാക്കുന്ന പ്രവണതയ്ക്ക് ഇത് വലിയൊരു പരിഹാരമാണ്. കേരളത്തിലെ ബെവ്കോ ഉള്‍പ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ക്കും അഴിമതി തടയാന്‍ ഈ ഡിജിറ്റല്‍ രീതി ഒരു മാതൃകയാക്കാം. ജീവനക്കാരുടെ തട്ടിപ്പുകള്‍ ഒഴിവാക്കി പണം പൂര്‍ണ്ണമായും സര്‍ക്കാര്‍ ഖജനാവില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്ന മികച്ചൊരു നീക്കമാണിത്.
Read News




