NEWS
ബിജെപി എംഎൽഎയുടെ കാർ 100 മീറ്റർ തെന്നി നീങ്ങി, വൈദ്യുതി പോസ്റ്റിലിടിച്ചു–വിഡിയോ

ലക്നൗ∙ ഗംഗാ എക്സ്പ്രസ് വേയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ബിജെപി എംഎൽഎ ചന്ദ്രപാൽ സിങിന് പരുക്ക്. ഇദ്ദേഹത്തെ ഹാപ്പുറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുലന്ദ്ശഹർ ജില്ലയിലെ ദെബായി നിയമസഭാ മണ്ഡലത്തെയാണ് ചന്ദ്രപാൽ സിങ് പ്രതിനിധീകരിക്കുന്നത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാൾക്കും അപകടത്തിൽ പരുക്കേറ്റു.അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് തെന്നിമാറുന്നത് ദൃശ്യങ്ങളിൽ കാണാം. നൂറ് മീറ്ററിലധികം ദൂരം റോഡരികിലെ മണ്ണിലൂടെ തെന്നിനീങ്ങിയ വാഹനം പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ലക്നൗവിൽനിന്ന് മടങ്ങുകയായിരുന്നു സിങ്. പോട്ട കബുൽപുർ ഗ്രാമത്തിന് സമീപം വച്ചാണ് കാറിന്റെ നിയന്ത്രണം നഷ്ടമായത്. നനഞ്ഞുകിടന്ന റോഡിലൂടെ അമിതവേഗത്തിൽ സഞ്ചരിച്ചതാണ് കാറിന്റെ നിയന്ത്രണം വിടാൻ കാരണമെന്നാണ് സൂചന.
Fashion ⏭️




