BUSINESS
മൊബൈല്‍ റീചാര്‍ജ് നിരക്ക് കുത്തനെ കുറയും; ഡാറ്റയില്ലാത്ത വിലകുറഞ്ഞ കോള്‍ എസ്എംഎസ് പ്ലാനുകളുമായി ട്രായ്

Data Free Mobile Recharges: മൊബൈല്‍ ഡാറ്റ ഉപയോഗം കുറവുള്ള സാധാരണക്കാര്‍ക്ക് ആശ്വസിക്കാം. ഡാറ്റ ആവശ്യമില്ലാത്തവര്‍ക്കായി, കുറഞ്ഞ നിരക്കില്‍ കോളും മെസേജും മാത്രമുള്ള പ്ലാനുകള്‍ നല്‍കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദേശം. ഈ നിയമം വഴി മൊബൈല്‍ റീചാര്‍ജ് ചിലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. വൈഫൈ ഉപയോഗിക്കുന്നവര്‍ക്കും ഇന്റര്‍നെറ്റ് ആവശ്യമില്ലാത്ത ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്കും വലിയ ആശ്വാസമാന് ട്രായ് തീരുമാനം.പുതിയ നിയമംഇന്റര്‍നെറ്റ് അധികം ഉപയോഗിക്കാത്ത ടെലികോം ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമാണ് ടെലികോം റെഗുലേറ്ററായ ട്രായിയില്‍ നിന്നുണ്ടായിരിക്കുന്നത്. ജിയോ (Jio), എയര്‍ടെല്‍ (Airtel), വിഐ (Vi) തുടങ്ങിയ ടെലികോം കമ്പനികള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഡാറ്റ ഇല്ലാതെ വെറും കോളുകളും എസ്എംഎസും മാത്രമുള്ള പുതിയ പ്ലാനുകള്‍ ലഭ്യമാക്കേണ്ടി വരും.എന്തുകൊണ്ട് ഈ മാറ്റംസാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും, ഇന്റര്‍നെറ്റ് അധികം ഉപയോഗിക്കാത്തവര്‍ക്കും താങ്ങാനാകുന്ന നിരക്കില്‍ റീചാര്‍ജ് ഓപ്ഷനുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ട്രായിക്കുള്ളത്. ഇന്ന് വീടുകളിലും, ഓഫീസുകളിലും വൈഫൈ സൗകര്യം ഉള്ളതിനാല്‍ പലരും മൈാബൈല്‍ ഡാറ്റ ഉപയോഗിക്കുന്നതു പോലുമില്ല. എന്നാല്‍ ഡാറ്റ ആവശ്യമില്ലാത്ത ആളുകള്‍ പോലും ഡാറ്റ ഉള്‍പ്പെടുന്ന പ്ലാനുകള്‍ക്കായി വലിയ തുക മുടക്കേണ്ടി വരുന്നു. ഈ ചൂഷണം ഒഴിവാക്കാനും, ഉപഭോക്താക്കള്‍ക്ക് അവരുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് ട്രായ് പുതിയ നിയമത്തിലൂടെ ചെയ്യുന്നത്.ഉപഭോക്താക്കള്‍ക്ക് വന്‍ നേട്ടംസ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്തവര്‍ പോലും ഇന്ന് മറ്റ് ഓപ്ഷനുകള്‍ ഇല്ലാത്തതു കൊണ്ട് ഉയര്‍ന്ന് റീചാര്‍ജുകള്‍ തെരഞ്ഞെടുക്കുന്നുണ്ട്. ഇവരെ സംബന്ധിച്ച് പുതിയ കോള്‍, എസ്എംഎസ് പ്ലാനുകള്‍ വലിയ നേട്ടം നല്‍കും. വീടുകളില്‍ വൈഫൈ (Wi-Fi) ഉള്ളതിനാല്‍ മൊബൈല്‍ ഡാറ്റ ആവശ്യമില്ലാത്തവര്‍ക്കും വലിയ നേട്ടം കിട്ടും. ആവശ്യമുള്ള സേവനത്തിന് മാത്രം പണം നല്‍കുന്ന രീതിയാണ് വരുന്നത്. ഡാറ്റ ആവശ്യം വരുമ്പോള്‍ അവരവരുടെ ആവശ്യം പരിഗണിച്ച് ഡാറ്റ പായ്ക്കുകള്‍ പ്രത്യേകം വാങ്ങാനും കഴിയും.പുതിയ നിയമത്തിന്റെ ഹൈലൈറ്റുകള്‍’ടെലികോം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ (പതിമൂന്നാം ഭേദഗതി) റെഗുലേഷന്‍സ് 2026′ ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. 2026 സെപ്റ്റംബര്‍ 21-നാണ് ഇത് പ്രഖ്യാപിച്ചത്.നിലവില്‍ കമ്പനികള്‍ നല്‍കുന്ന 30 ദിവസത്തില്‍ താഴെയുള്ള (ഉദാഹരണത്തിന് 28 ദിവസം) ഒരു വോയ്സ് + ഡാറ്റ + എസ്എംഎസ് പ്ലാന്‍ ഉണ്ടെങ്കില്‍, കൃത്യം അതേ വാലിഡിറ്റിയില്‍ ഡാറ്റ ഇല്ലാത്ത (വോയ്സ് + എസ്എംഎസ് മാത്രം) ബദല്‍ പ്ലാനും നിര്‍ബന്ധമായും നല്‍കണമെന്ന് ട്രായ് വ്യക്തമാക്കുന്നു.30 ദിവസത്തിന് മുകളില്‍ വാലിഡിറ്റിയുള്ള പ്ലാനുകള്‍ക്കും ഇതേ രീതിയില്‍ ഡാറ്റയില്ലാത്ത ബദല്‍ പ്ലാനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. എല്ലാ മാസവും ഒരേ തീയതിയില്‍ തന്നെ പുതുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ചുരുങ്ങിയത് ഒരു വോയ്സ്- എസ്എംഎസ് പ്ലാന്‍ എങ്കിലും കമ്പനികള്‍ നല്‍കണമെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഡാറ്റ ഉള്‍പ്പെടുന്ന പ്ലാനുകളെ അപേക്ഷിച്ച് ഇത്തരം നോണ്‍-ഡാറ്റ പ്ലാനുകള്‍ക്ക് നിരക്ക് വ്‌ളരെ കുറവായിരിക്കും. പുതിയ പ്ലാനുകളിലൂടെ ഡാറ്റയ്ക്ക് കമ്പനികള്‍ ഈടാക്കിയിരുന്ന അധിക തുക ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ കഴിയും. 30 ദിവസത്തേക്കും അതില്‍ താഴെയുമുള്ള ചെറിയ വാലിഡിറ്റി പ്ലാനുകളില്‍ കുറഞ്ഞ നിരക്കിലുള്ള പ്രത്യേക താരിഫ് വൗച്ചറുകള്‍ (STV) ലഭ്യമാക്കണമെന്ന് പുതിയ നിയമം നിര്‍ദ്ദേശിക്കുന്നു. പുതിയ താരിഫ് വൗച്ചറുകള്‍ പ്രധാനമായും കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കള്‍ക്ക് വേണ്ടിയുള്ളതാണ്. തങ്ങളുടെ കൈവശമുള്ള ചെറിയ തുകകള്‍ ഉപയോഗിച്ച് ടെലികോം സേവനങ്ങള്‍ തടസമില്ലാതെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇത് അവരെ സഹായിക്കും.
Read News




