NEWS
സന്നിധാനത്ത് അരവണയില്ല, പമ്പയിൽ മോദകവും; ‘പ്രസാദമില്ലാതെ’ തീർഥാടകർ മടങ്ങുന്നു

പമ്പ ∙ സന്നിധാനത്തെ അരവണ ക്ഷാമത്തിനു പിന്നാലെ പമ്പാഗണപതി ക്ഷേത്രത്തിലും ഭക്തർക്ക് പ്രസാദം ലഭ്യമാകുന്നില്ലെന്ന് പരാതി. ഇവിടെനിന്നും ലഭിച്ചിരുന്ന മോദകം, അവൽ പ്രസാദങ്ങൾ ഇന്നലെ മുതലാണ് ലഭിക്കാതായത്. സന്നിധാനത്തുനിന്നും അരവണ പ്രസാദം ലഭിക്കാത്ത സാഹചര്യത്തിൽ പമ്പയിൽനിന്നും പ്രസാദം വാങ്ങാമെന്ന് കരുതി എത്തുന്ന തീർഥാടകരാണ് പ്രതിസന്ധിയിലായത്. അതേസമയം അരവണ പ്രതിസന്ധി ഇന്നും തുടരുകയാണ്. ഒരാൾക്ക് ഒരു ടിൻ അരവണ മാത്രമാണ് നൽകിയിരുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഒരു ടിൻ പോലും നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തരെത്തിയതാണ് പ്രതിസന്ധിക്കു കാരണമെന്നാണ് ദേവസ്വം ബോർഡ് കാരണമായി പറയുന്നത്.കന്നിമാസ പൂജയ്ക്ക് നടതുറന്നപ്പോഴാണ് പ്രസാദ പ്രതിസന്ധി രൂക്ഷമായത്. മണിക്കൂറുകൾ ക്യൂ നിന്നിട്ടും ഭക്തൻമാർക്ക് അരവണ ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ ഭക്തരും അപ്പവും അരവണയും കിട്ടാതെ മടങ്ങി. മണ്ഡല, മകരവിളക്കു സീസണു മുൻപ് നവീകരണത്തിനു വേണ്ടി അരവണ പ്ലാന്റ് അടച്ചതാണ് പ്രതിസന്ധിക്ക് കാരണം.ഒരു സ്‌പെഷൽ ടീമിനെ വച്ച് ഉത്സവം നടത്തണമോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിക്കും. ഹൈക്കോടതിയുടെ അനുമതിയോടെ ഇതു നടപ്പാക്കണോ എന്നതു പിന്നീട് തീരുമാനിക്കും. ഭക്തർക്കുള്ള ഒരു അനുകൂല്യവും മുടങ്ങാൻ പാടില്ല. മണ്ഡലകാലത്തിനു മുൻപ് ദർശനത്തിനു വരുന്നവർക്ക് അരവണയും അപ്പവും വേണ്ടേ. നട അടയ്ക്കുമ്പോൾ പ്ലാന്റിൽ പണികൾ നടത്തിയാൽ പോരെ. അല്ലെങ്കിൽ ബദൽ സംവിധാനം കൊണ്ടുവരണം. ഇപ്പോൾ ഉണ്ടായ അരവണ ക്ഷാമം ഒരു സൂചനയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
Fashion ⏭️




