NEWS
ശബരിമലയിൽ ഭക്തർക്ക് അരവണ ലഭിക്കാത്തതിൽ മന്ത്രിക്ക് അതൃപ്തി; ലോക കേരളസഭ തുടരില്ല– പ്രധാന വാർത്തകൾ

ശബരിമലയിൽ ഭക്തർക്ക് അരവണയും അപ്പവും ലഭിക്കാതിരുന്നതിൽ ദേവസ്വം മന്ത്രി കെ.മുരളീധരൻ അതൃപ്തി അറിയിച്ചതും ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ ആവർത്തിച്ചതും ഇന്നത്തെ പ്രധാന വാർത്തകളായി. വ്യാജമദ്യക്കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ വീട്ടിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞെന്ന എക്സൈസ് കണ്ടെത്തലും ഇന്ന് പുറത്തുവന്നു. സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നൂറു ദിവസം പൂർത്തിയാക്കുന്ന നാളെ കെഎസ്ആർടിസി സാരി വിതരണം നടത്തുന്നുവെന്ന വ്യാജ വാർത്തയിൽ ഗതാഗതമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയതും ശ്രദ്ധിക്കപ്പെട്ടു. ബിഹാറിലെ ജാമുയിയിൽ പത്താം ക്ലാസ് വിദ്യാർഥികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും ആൾക്കൂട്ടം ആക്രമിക്കുകയും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവമാണ് ദേശീയതലത്തിൽ ചർച്ചയായ വാർത്ത. നടി അംബികയ്ക്കെതിരെ നടിയും സഹോദരിയുമായ രാധ ചെക്ക് തട്ടിപ്പ് കേസ് നൽകിയതും തലക്കെട്ടുകളിൽ ഇടംനേടി. അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.ശബരിമലയില്‍ കന്നി മാസ പൂജയ്ക്കെത്തിയ ഭക്തര്‍ക്ക് അരവണയും അപ്പവും ലഭിക്കാതിരുന്നതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരന്. ഒരു സ്പെഷല്‍ ടീമിനെ വച്ച് ഉത്സവം നടത്തണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി കൂടി ആലോചിക്കുമെന്നു മന്ത്രി പറഞ്ഞു. നട തുറന്നിരിക്കുമ്പോള്‍ ഭക്തര്‍ക്ക് പ്രസാദം ലഭിക്കണം. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനാണ്. ഇനിയൊരു പരീക്ഷണത്തിന് ഇല്ലെന്നും മന്ത്രി പറഞ്ഞു.സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിച്ച പ്രിയദർശിനി പദ്ധതി നൂറു ദിവസം പൂർത്തിയാക്കുന്ന നാളെ കെഎസ്ആർടിസി സാരി വിതരണം നടത്തുന്നുവെന്ന വാർത്ത വ്യാജമാണെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കർ അറിയിച്ചു. എല്ലാ ജില്ലകളിലും ഡിപ്പോകൾ കേന്ദ്രീകരിച്ചു സാരി വിതരണം നടത്തുമെന്നും തമ്പാനൂരിൽ ഗതാഗത മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്യുമെന്നുമുള്ള വാർത്തയാണ് പുറത്തുവന്നത്.
Fashion ⏭️




