BUSINESS

ഇപിഎഫ്ഒ പുതിയ ആംനസ്റ്റി സ്‌കീം, 6 മാസത്തെ സാവകാശം നിങ്ങളെ എങ്ങനെ ബാധിക്കും, പിഎഫ് ട്രസ്റ്റ് വരിക്കാര്‍ക്ക് ആശ്വാസം


EPFO Special Scheme Employees Benefit: രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ റിട്ടയര്‍മെന്റ് പദ്ധതികളില്‍ ഒന്നാണ് ഇപിഎഫ്ഒ. ശമ്പള വരുമാനക്കാരായ സാധാരണക്കാരുടെ റിട്ടയര്‍മെന്റ് പ്രതീക്ഷയും ഈ സര്‍ക്കാര്‍ പദ്ധതി തന്നെ. ആദായനികുതി വകുപ്പിന്റെ (Income Tax Act 1961) അംഗീകാരമുണ്ടായിട്ടും ഇപിഎഫ് നിയമപ്രകാരം (EPF Act 1952) അല്ലെങ്കില്‍ സോഷ്യല്‍ സെക്യൂരിറ്റി കോഡ് പ്രകാരം (2020) ഔദ്യോഗിക എക്‌സെംപ്ഷന്‍ ഓര്‍ഡര്‍ (exemption order) ലഭിച്ചിട്ടില്ലാത്ത പ്രത്യേക പിഎഫ് ട്രസ്റ്റുകള്‍ക്കും (PF trusts), അവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കുമായി ഒരു സ്‌പെഷ്യല്‍ വിന്‍ഡോ തുറന്നിരിക്കുകയാണ് സര്‍ക്കാര്‍. പിഎഫ് ട്രസ്റ്റുകള്‍ വഴി നിക്ഷേപം നടത്തുന്ന ജീവനക്കാരെ സംബന്ധിച്ച് ഈ നീക്കം വളരെ പ്രധാനപ്പെട്ടതാണ്.പിഎഫ് ട്രസറ്റുകള്‍ക്ക് അവസരംഅംഗീകൃത പിഎഫ് ട്രസ്റ്റുകള്‍ക്ക് തങ്ങളുടെ പദവി ഔദ്യോഗികമായി സാധൂകരിക്കാന്‍ ഇപിഎഫ്ഒ 6 മാസത്തെ ആശ്വാസ പദ്ധതിയാണ് പ്രഖ്യാപിച്ചത്. സാങ്കേതിക തടസങ്ങള്‍ കാരണം ആനുകൂല്യങ്ങള്‍ വൈകുന്ന ജീവനക്കാര്‍ക്കും, ട്രസ്റ്റുകള്‍ക്കും ഒരുപോലെ വലിയ ആശ്വാസമാകുന്ന നീക്കമാണിത്. പിഴയും, അധിക പലിശയും ഒഴിവാക്കി നിയമപരമായ അംഗീകാരം നേടാന്‍ 2026 ഡിസംബര്‍ 18 വരെ സമയമുണ്ട്.ഈ സ്‌കീമിലെ രണ്ട് ഓപ്ഷനുകള്‍ആറുമാസത്തെ സ്‌കീമിന് അര്‍ഹതയുള്ള സ്ഥാപനങ്ങളെ പ്രധാനമായും രണ്ട് കാറ്റഗറികളായി തിരിച്ചിട്ടുണ്ട്: കാറ്റഗറി 1: തങ്ങളുടെ ട്രസ്റ്റിന്റെ സ്റ്റാറ്റസ് റെഗുലറൈസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും, എന്നാല്‍ നിലവില്‍ നോണ്‍- എക്‌സെംപ്റ്റഡ് (non-exempted) സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കാന്‍ ഇതിനോടകം തന്നെ നടപടികള്‍ ആരംഭിച്ചവരുമായ സ്ഥാപനങ്ങള്‍ ഈ വിഭാഗത്തില്‍ വരുന്നു. കാറ്റഗറി 2: സോഷ്യല്‍ സെക്യൂരിറ്റി കോഡ് (2020) പ്രകാരം എക്‌സെംപ്ഷന്‍ ലഭിച്ച സ്ഥാപനങ്ങളായി തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളാണ് രണ്ടാമത്തെ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്.സ്‌പെഷ്യല്‍ സ്‌കീം നല്‍കുന്ന പ്രധാന ഇളവുകള്‍മിനിമം ജീവനക്കാരുടെ എണ്ണം, ഫണ്ടിന്റെ വലിപ്പം, കഴിഞ്ഞ മൂന്നു വര്‍ഷത്തെ കംപ്ലയന്‍സ് ഹിസ്റ്ററി എന്നിവ സംബന്ധിച്ച 2020 ലെ സോഷ്യല്‍ സെക്യൂരിറ്റി കോഡില്‍ ചില നിബന്ധനകളില്‍ ഇളവ് ലഭിക്കും. അംഗങ്ങളുടെ അക്കൗണ്ടുകളിലെ വിഹിതവും പലിശയും നിയമപരമായ നിരക്കുകളേക്കാള്‍ മികച്ചതോ തുല്യമോ ആണെങ്കില്‍, അധിക പലിശയും പിഴകളും ഈടാക്കുന്നത് ഒഴിവാക്കും.അപേക്ഷിക്കേണ്ട രീതിയും സമയപരിധിയുംയോഗ്യരായ സ്ഥാപനങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിന് ഇപിഎഫ്ഒ ഓഫീസിലൂടെ ഇമെയില്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത് (rc.exemption@epfindia.gov.in). അപേക്ഷകര്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് (CA) തങ്ങളുടെ സാമ്പത്തിക കണക്കുകള്‍ ഓഡിറ്റ് ചെയ്യിപ്പിച്ചിരിക്കണം. 2026 ഡിസംബര്‍ 18 വരെ ഈ സ്‌കീം ലഭ്യമാകും.അപേക്ഷ സമര്‍പ്പിച്ച് 3 മാസത്തിനുള്ളില്‍ ഇപിഎഫ്ഒ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന പ്രത്യേക ഓഡിറ്റ് പൂര്‍ത്തിയാക്കിയിരിക്കണം.സാധാരണക്കാര്‍ക്ക് നേട്ടമാകുന്നത് എങ്ങനെപിഎഫ് ട്രസ്റ്റുകള്‍ നിയമപരമായി റെഗുലറൈസ് ചെയ്യപ്പെടുന്നത് അതില്‍ അംഗങ്ങളായ സാധാരണക്കാരായ ജീവനക്കാരുടെ നിക്ഷേപ സുരക്ഷിതത്വവും സേവന ലഭ്യതയും വര്‍ദ്ധിപ്പിക്കും. മുമ്പ് എക്‌സെംപ്ഷന്‍ ഉത്തരവുകളിലെ അനിശ്ചിതത്വം കാരണം ഉണ്ടായിരുന്ന നിയമതടസങ്ങള്‍ മാറും. ജീവനക്കാരുടെ പിഎഫ് സേവിംഗ്‌സ് പൂര്‍ണ്ണമായും ഔദ്യോഗിക നിയമപരിരക്ഷയിലേക്ക് വരുന്നതോടെ ഫണ്ടിന്റെ സുരക്ഷിതത്വം ഉറപ്പാകും.ഈ സ്‌കീമിന്റെ ആനുകൂല്യം ട്രസ്റ്റുകള്‍ക്ക് ലഭിക്കണമെങ്കില്‍, ജീവനക്കാര്‍ക്ക് നല്‍കുന്ന പലിശയും വിഹിതവും ഇപിഎഫ്ഒ നിശ്ചയിച്ച ഔദ്യോഗിക നിരക്കിന് തുല്യമോ അതില്‍ കൂടുതലോ ആയിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്. അതിനാല്‍ അംഗങ്ങള്‍ക്ക് പലിശ നിരക്കില്‍ ഒരു നഷ്ടവും ഉണ്ടാകില്ല. ട്രസ്റ്റിന്റെ സ്റ്റാറ്റസ് തെളിയിക്കാന്‍ സാധിക്കാത്തതുമൂലം പലപ്പോഴും കമ്പനി മാറുമ്പോള്‍ പിഎഫ് തുക മാറ്റാനോ (PF Transfer), പിന്‍വലിക്കാനോ (Withdrawal) കാലതാമസം നേരിട്ടിരുന്നു. ട്രസ്റ്റുകള്‍ റെഗുലറൈസ് ചെയ്യപ്പെടുന്നതോടെ ഈ സാങ്കേതിക തടസങ്ങള്‍ മാറികിട്ടും.ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വഴിയുള്ള സാമ്പത്തിക ഓഡിറ്റും ഇപിഎഫ്ഒയുടെ മൂന്നു മാസത്തിനകമുള്ള പ്രത്യേക പരിശോധനയും നിര്‍ബന്ധമാക്കിയതിനാല്‍ ജീവനക്കാരുടെ പിഎഫ് പണം സുരക്ഷിതമായി തന്നെയാണ് ട്രസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കാം.പഴയ പിഴകളും അധിക പലിശ ചുമത്തലുകളും ഇപിഎഫ്ഒ ഒഴിവാക്കി നല്‍കുന്നത് കമ്പനികളുടെ സാമ്പത്തിക ഭാരം കുറയ്ക്കും. ഇത് മൂലം ട്രസ്റ്റുകള്‍ പ്രതിസന്ധിയിലാകാതിരിക്കുകയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടസമില്ലാതെ കൃത്യസമയത്ത് വിതരണം ചെയ്യാന്‍ സാധിക്കുകയും ചെയ്യും.


Read News

Back to top button