BUSINESS

എല്‍പിജി മുതല്‍ ബാങ്കിംഗും യാത്രയും നികുതിയും വരെ; സെപ്റ്റംബര്‍ 1 മുതല്‍ വരുന്ന 4 പ്രധാന സാമ്പത്തിക മാറ്റങ്ങള്‍


Personal Finance Rules India: ഓരോ മാസവും ചില മാറ്റങ്ങളുടേത് കൂടിയാണ്. ഇത്തരം മാറ്റങ്ങള്‍ സാമ്പത്തിക മേഖലയില്‍ ആകുമ്പോള്‍ സാധാരണക്കാര്‍ ഏറെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഒരു പുതിയ മാസം പിറക്കുമ്പോള്‍ നമ്മുടെ കുടുംബ ബജറ്റിനെയും ദൈനംദിന ജീവിതത്തെയും ബാധിക്കുന്ന പ്രധാന മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയേണ്ടത് വളരെ പ്രധാനമാണ്. എല്‍പിജി, ആദായനികുതി, കാര്‍ഡ് നിബന്ധനകള്‍, യാത്രകള്‍ പോലെ സെപ്റ്റംബര്‍ 1 മുതല്‍ വരുന്ന മാറ്റങ്ങളും, നിങ്ങള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതലുകളുമാണു താഴെ നല്‍കുന്നത്.എല്‍പിജി ഇ-കെവൈസിയും ഗ്യാസ് വില പുതുക്കലുംഗാര്‍ഹിക എല്‍പിജി (LPG) ഉപഭോക്താക്കള്‍ ഓഗസ്റ്റ് 31 -നകം ഇ- കെവൈസി (e-KYC) പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇ-കെവൈസി പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഗ്യാസ് സബ്‌സിഡി തടസപ്പെടാനോ, സിലിണ്ടര്‍ വിതരണത്തില്‍ തടസങ്ങള്‍ നേരിടാനോ സാധ്യതയുണ്ട്. എല്‍പിജി ഡിസ്ട്രിബ്യൂട്ടര്‍ വഴിയോ, ഔദ്യോഗിക മൊബൈല്‍ ആപ്പുകള്‍ വഴിയോ ആധാര്‍ അധിഷ്ഠിത ഇ- കെവൈസി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കാം.എല്ലാ മാസവും ഒന്നാം തീയതി നടക്കാറുള്ളതുപോലെ എല്‍പിജി, സി.എന്‍.ജി (CNG), വിമാന ഇന്ധനം (ATF) എന്നിവയുടെ നിരക്കു പുതുക്കലും എണ്ണക്കമ്പനികളില്‍ നിന്ന് പ്രതീക്ഷിക്കാം. ഇറാന്‍- യുഎസ് പ്രശ്‌നം രൂക്ഷമാകുന്നതും, ഹോര്‍മുസ് ടോളും പാചകവാതക വില ഉയര്‍ത്തിയാല്‍ പ്രതിമാസ കുടുംബ ബജറ്റ് ബാധിക്കപ്പെടാം.അന്താരാഷ്ട്ര വിമാന യാത്രയിലെ മാറ്റങ്ങള്‍ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുന്നവരുടെ ബോര്‍ഡിംഗ് പാസുകളില്‍ ഇമിഗ്രേഷന്‍ വിഭാഗം ഫിസിക്കല്‍ സ്റ്റാമ്പിംഗ് നടത്തുന്നത് സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ത്തും. പകരം ഡിജിറ്റല്‍, ഇ-ബോര്‍ഡിംഗ് പാസുകള്‍ ഉപയോഗിക്കാം.ഇമിഗ്രേഷന്‍ കൗണ്ടറുകളിലെ ക്യൂവും, പരിശോധനാ സമയവും കുറയ്ക്കാന്‍ ഇതു സഹായിക്കും. അതായത് വിമാനത്താവള നടപടികള്‍ കൂടുതല്‍ വേഗത്തിലാകും. ഭൗതിക ബോര്‍ഡിംഗ് പാസില്‍ സ്റ്റാമ്പിംഗ് ഇല്ലെങ്കിലും സാധുതയുള്ള പാസ്പോര്‍ട്ട്, വിസ തുടങ്ങിയ യാത്രാ രേഖകള്‍ നിര്‍ബന്ധമായും കയ്യില്‍ കരുതണം.ആദായനികുതി റിട്ടേണ്‍ (ITR) ഫയലിംഗ്ഓഡിറ്റ് ആവശ്യമില്ലാത്ത ബിസിനസ്, പ്രൊഫഷണല്‍ വരുമാനമുള്ളവര്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ്. സെപ്റ്റംബര്‍ 1 മുതല്‍ സമര്‍പ്പിക്കുന്ന റിട്ടേണുകള്‍ക്ക് വൈകിയതിനുള്ള പിഴയും, പലിശയും ഈടാക്കും.സമയബന്ധിതമായി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ അനാവശ്യമായി ലേറ്റ് ഫീ നല്‍കേണ്ടി വരുമെന്നതിനാല്‍ സാമ്പത്തിക നഷ്ടമുണ്ടാകും. Form 26AS, AIS എന്നിവയിലെ വിവരങ്ങള്‍ കൃത്യമായി ഒത്തുനോക്കി അടിയന്തരമായി ITR-3 അല്ലെങ്കില്‍ ITR-4 ഫയല്‍ ചെയ്യുക.ക്രെഡിറ്റ് കാര്‍ഡ്, ബാങ്കിംഗ് മാറ്റങ്ങള്‍വിവിധ പ്രമുഖ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി നടത്തുന്ന ചില ഇടപാടുകള്‍ക്ക് (ഗേമിങ്, ഗവണ്‍മെന്റ് പേയ്മെന്റുകള്‍, യൂട്ടിലിറ്റി ബില്ലുകള്‍) നല്‍കിയിരുന്ന റിവാര്‍ഡ് പോയിന്റുകളിലും, സര്‍ചാര്‍ജ് നിബന്ധനകളിലും സെപ്റ്റംബര്‍ 1 മുതല്‍ മാറ്റം വരുത്തുന്നുണ്ട്. ഇക്കാര്യങ്ങള്‍ ബാങ്കുകള്‍ ഉപയോക്താക്കളെ ഇ-മെയില്‍ വഴി അറിയിച്ചിട്ടുണ്ട്.ബില്ലുകള്‍ അടയ്ക്കുമ്പോഴും ഓണ്‍ലൈന്‍ സേനങ്ങള്‍ ഉപയോഗിക്കുമ്പോഴും ബാങ്ക് കാര്‍ഡുകളില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങളില്‍ കുറവ് നേരിട്ടേക്കാം. നിങ്ങളുടെ ബാങ്ക് അയച്ച ഇമെയിലുകളോ, വെബ്സൈറ്റിലെ പുതിയ ചാര്‍ജ് ഘടനയോ പരിശോധിച്ച് റിവാര്‍ഡ് പോയിന്റ് നിബന്ധനകള്‍ മനസിലാക്കുക.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളും, റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കിയാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)


Read News

Back to top button