BUSINESS

മാസം 350 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ടോള്‍ ഫ്രീ യാത്ര; NHAI യുടെ പുതിയ ലോക്കല്‍ പാസിന് അപേക്ഷിക്കാം


Toll Plaza Pass: ദേശീയ പാതകളിലെ സ്ഥിരയാത്രക്കാരുടെ പ്രധാന ആക്ഷേപം ടോളുമായി ബന്ധപ്പെട്ടായിരിക്കും. ദിവസേനയുള്ള ഹൈവേ യാത്ര പലരുടെയും പോക്കറ്റിനെ സാരമായി ബാധിക്കാറുണ്ട്. എന്നാല്‍ പലരും നിയമങ്ങള്‍ അറിയാതെ പണം നല്‍കുന്നുവെന്നതാണ് സത്യം. NHAI യുടെ 350 രൂപയുടെ ഡിജിറ്റൈസ്ഡ് പ്രതിമാസ പാസ് 20 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് പരിധിയില്ലാത്ത യാത്ര വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കനത്ത ദൈനംദിന ടോള്‍ ചെലവുകളില്‍ നിന്ന് പ്രാദേശിക കുടുംബങ്ങള്‍ക്കും, യാത്രക്കാര്‍ക്കും വലിയ ആശ്വാസമാണ്.ആര്‍ക്കൊക്കെ പാസ് ലഭിക്കുംഒരു ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കാണ് ഈ പ്രതിമാസ പാസിന് അര്‍ഹതയുള്ളത്. സ്വന്തമായി സ്വകാര്യ വാഹനം (Private vehicle) ഉള്ളവര്‍ക്കാണ് പാസ് ലഭിക്കുക.മാസം വെറും 350 രൂപ നല്‍കിയാല്‍, നിങ്ങളുടെ വീടിനടുത്തുള്ള നിശ്ചിത ടോള്‍ പ്ലാസ വഴി ആ മാസം മുഴുവന്‍ എത്ര തവണ വേണമെങ്കിലും സൗജന്യമായി (അണ്‍ലിമിറ്റഡ്) യാത്ര ചെയ്യാം.എങ്ങനെ അപേക്ഷിക്കാംപാസിനായുള്ള അപേക്ഷാ പ്രക്രിയ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കിയിട്ടുണ്ട്. NHAI-യുടെ ‘Rajmargyatra’ (രാജ്മാര്‍ഗ് യാത്ര) എന്ന മൊബൈല്‍ ആപ്പ് വഴിയാണ് അപേക്ഷിക്കേണ്ടത്.ഡിജിലോക്കര്‍ (DigiLocker), വാഹന്‍ (VAHAN) തുടങ്ങിയ സര്‍ക്കാര്‍ ഡാറ്റാബേസുകള്‍ ഉപയോഗിച്ച് അപേക്ഷകന്റെ വിലാസവും വാഹനത്തിന്റെ വിവരങ്ങളും സിസ്റ്റം സ്വയം പരിശോധിക്കും. അപേക്ഷകന്റെ വീട് 20 കിലോമീറ്റര്‍ പരിധിയിലാണോ എന്ന് കണ്ടെത്താന്‍ ജിഐഎസ് (GIS) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.മലയാളികള്‍ക്ക് അനുകല തീരുമാനംകേരളത്തില്‍ ദേശീയ പാതകളില്‍ നിരവധി ടോള്‍ പ്ലാസകളുണ്ട്. സംസ്ഥാനത്ത് ജനസാന്ദ്രതയും വളരെ കൂടുതലാണ്. ടോള്‍ പ്ലാസകളുടെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന, സ്വകാര്യ വാഹനങ്ങളുള്ള മലയാളികള്‍ക്ക് ഈ ഓണ്‍ലൈന്‍ പാസിന് അപേക്ഷിക്കാന്‍ കഴിയും.അതേസമയം നിലവില്‍ രാജ്യത്തെ 121 ടോള്‍ പ്ലാസകളിലാണ് ഈ ഡിജിറ്റല്‍ പാസ് സൗകര്യം NHAI ആരംഭിച്ചിട്ടുള്ളത്. ഇതില്‍ കേരളത്തിലെ നിങ്ങളുടെ അടുത്തുള്ള ടോള്‍ പ്ലാസ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് രാജ്മാര്‍ഗ് യാത്ര ആപ്പ് വഴി പരിശോധിക്കാം. വരും മാസങ്ങളില്‍ കൂടുതല്‍ ടോള്‍ പ്ലാസകള്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തും.നേട്ടങ്ങള്‍ എന്തൊക്കെ?ദിവസേന ടോള്‍ പ്ലാസ കടന്ന് യാത്ര ചെയ്യേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍, ബിസിനസുകാര്‍, സ്ഥിരം യാത്രക്കാര്‍ എന്നിവര്‍ക്ക് ഈ പാസ വലിയ സാമ്പത്തിക ലാഭം സമ്മാനിക്കും. ഓരോ തവണ ടോള്‍ കടക്കുമ്പോഴും പണം നല്‍കേണ്ടതില്ല. 350 രൂപയ്ക്ക് ഒരു മാസം അണ്‍ലിമിറ്റഡ് യാത്ര സാധ്യമാകും. നടപടിക്രമങ്ങള്‍ ഓണ്‍ലൈനാണ്. അതിനാല്‍ രേഖകളുമായി നേരിട്ട് ഓഫീസുകളില്‍ കയറിയിറങ്ങേണ്ടതില്ല. പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആയതിനാല്‍ വീട്ടിലിരുന്ന് തന്നെ പാസ് എടുക്കാം. സര്‍ക്കാര്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള പരിശോധനയായതിനാല്‍ അര്‍ഹരായവര്‍ക്ക് വേഗത്തില്‍ പാസ് ലഭിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ?സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാകും ഈ പാസ് ലഭിക്കുക. ടാക്‌സി, ഗുഡ്‌സ് തുടങ്ങിയ വാണിജ്യ വാഹനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. നിങ്ങളുടെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകളിലെ വിലാസം ടോള്‍ പ്ലാസയുടെ 20 കിലോമീറ്റര്‍ പരിധിയില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ ഈ പാസ് ലഭിക്കൂ. അപേക്ഷയില്‍ നല്‍കുന്ന വിലാസവും, ഡിജിലോക്കറിലെ വിവരങ്ങളും തമ്മില്‍ പൊരുത്തപ്പെടണം. ഇല്ലെങ്കില്‍ അപേക്ഷ നിരസിക്കപ്പെടാന്‍ സാധ്യതയുണ്ട്. ലോക്കല്‍ പാസ് നിങ്ങളുടെ വാഹനത്തിന്റെ ഫാസ്ടാഗുമായി ബന്ധിപ്പിക്കണം. അതിനാല്‍ ഫാസ്ടാഗ് അക്കൗണ്ടും, വാഹനത്തിന്റെ രജിസ്‌ട്രേഷനും കൃത്യമായിരിക്കണം.


Read News

Back to top button