NEWS

ഇത് വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ; ഓഫിസിൽ കണ്ട കാഴ്ചകൾ, അടിമുടി ദുരൂഹത


കോഴിക്കോട് ∙ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ ഉടമസ്ഥതയിലുള്ള ലേക്കർ ഇന്ത്യ കോർപിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അടിമുടി ദുരൂഹത. കോഴിക്കോട് കേന്ദ്രീകരിച്ചു 2023 ൽ ആരംഭിച്ച സ്ഥാപനമാണ് ലേക്കർ ഇന്ത്യ. രണ്ടു പേരുള്ള പാർട്നർഷിപ് സ്ഥാപനത്തിൽ വീണ തന്നെയാണ് മാനേജിങ് പാർട്നർ. സ്ഥാപനത്തിന്റെ ഔദ്യോഗിക ഇടപാടുകൾ നടത്താനുള്ള പൂർണ ചുമതലയുള്ള ഓതറൈസ്ഡ് സിഗ്നേറ്ററിയും വീണയാണ്.കോഴിക്കോട് സ്വദേശി അനീസ് കോടമ്പിയത്ത് അറയ്ക്കലാണു സ്ഥാപനത്തിന്റെ മറ്റൊരു പാർട്നർ. ഇയാൾ സ്ഥാപനത്തിൽ തുല്യ–നിശ്ചിത പങ്കാളിത്തമുള്ള ഉടമയാണെങ്കിലും രേഖകൾ പ്രകാരം കൂടുതൽ അധികാരങ്ങൾ വീണയ്ക്കാണ്. സ്ഥാപനത്തിനു വേണ്ടി ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാനും റിട്ടേൺ ഫയൽ ചെയ്യാനും സർക്കാർ വകുപ്പുകളിലെ രേഖകളിലും കരാറുകളിലും ഒപ്പിടാനും അടക്കമുള്ള അധികാരവും വീണയ്ക്കാണ്.2026 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുന്നതിനായി വീണയുടെ ഭർത്താവ് കൂടിയായ പി.എ.മുഹമ്മദ് റിയാസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ ലേക്കർ ഇന്ത്യയെക്കുറിച്ചു വിവരങ്ങൾ നൽകിയിട്ടുണ്ട്. കമ്പനികളിലെ നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തേണ്ട ഭാഗത്താണു ലേക്കർ ഇന്ത്യയിലെ 10.94 ലക്ഷത്തിന്റെ നിക്ഷേപത്തെക്കുറിച്ചു വ്യക്തമാക്കിയിരിക്കുന്നത്. വീണയുടെ മറ്റൊരു കമ്പനിയായ എക്സാലോജിക്കുമായി ബന്ധപ്പെട്ടുണ്ടായ മാസപ്പടി കേസിൽ ഇ.ഡി അന്വേഷണത്തിനിടയ്ക്കാണു ലേക്കർ ഇന്ത്യ എന്ന സ്ഥാപനത്തിൽ പങ്കാളിത്തമുണ്ടെന്നു തെളിഞ്ഞത്. 


Fashion ⏭️

Back to top button