BUSINESS
പോരാളിയുടെ ചൂടൻ കണ്ടുപിടിത്തം, മൈനസ് 14 ഡിഗ്രിയിലും ഉള്ളിൽ 15 ഡിഗ്രി ചൂട്; ഇന്ത്യൻ സൈന്യത്തിന് സോനം വാങ്ചുകിന്റെ ‘സോളാർ ടെന്റ്’

The Economic Times Malayalam • Updated: 6 Aug 2026, 2:59 pm ISTSonam Wangchuk’s Solar Tent: സോനം വാങ്ചുക്കിന്റെ സോളാർ ടെന്റ്. മൈനസ് 14 ഡിഗ്രി തണുപ്പിലും ഉള്ളിൽ 15 ഡിഗ്രി ചൂട് നിലനിർത്തുന്ന അത്ഭുത കണ്ടിപിടിത്തമാണിത്. വൈദ്യുതിയോ ഡീസലോ മണ്ണെണ്ണയോ കൂടാതെ പ്രവർത്തിക്കുന്ന ഈ ടെന്റിന്റെ പ്രത്യേകതകൾ അറിയാം.പോരാളിയുടെ ചൂടൻ കണ്ടുപിടിത്തം, മൈനസ് 14 ഡിഗ്രിയിലും ഉള്ളിൽ 15 ഡിഗ്രി ചൂട്; ഇന്ത്യൻ സൈന്യത്തിന് സോനം വാങ്ചുകിന്റെ ‘സോളാർ ടെന്റ്’ലഡാക്കിന്റെ മണ്ണിൽ നിന്ന് ഉയർന്നു വന്ന പ്രശസ്ത വിദ്യാഭ്യാസ പരിഷ്‌കർത്താവും കാലാവസ്ഥാ പോരാളിയുമാണ് സോനം വാങ്ചുക് (Sonam Wangchuk). ഡൽഹിയിൽ നടന്ന സിജെപി സമരത്തിന്റെ മുഖമായിമാത്രമാകും പലരും സോനം വാങ്ചുക്കിനെ അറിയുന്നത്. എന്നാൽ അങ്ങനെയല്ല. തണുത്തുറയുന്ന ഹിമാലയൻ അതിർത്തികളിൽ രാജ്യത്തിന്റെ കാവലാളാകുന്ന ഇന്ത്യൻ സൈനികർക്കായി അദ്ദേഹം വികസിപ്പിച്ചെടുത്ത ‘സോളാർ ഹീറ്റഡ് ടെന്റ്’ ( Solar Heated Tent ) സാങ്കേതിക ലോകത്ത് വൻ അത്ഭുത കണ്ടുപിടിത്തമാണ്. പുറത്ത് മൈനസ് 14 ഡിഗ്രി സെൽഷ്യസ് കൊടുംതണുപ്പുള്ളപ്പോഴും, യാതൊരുവിധ ഇന്ധനവും കൂടാതെ ടെന്റിനുള്ളിൽ 15 ഡിഗ്രി ചൂട് നിലനിർത്താൻ സാധിക്കുന്ന മാന്ത്രികത. പ്രശസ്ത വിദ്യാഭ്യാസ പരിഷ്‌കർത്താവും, കണ്ടുപിടുത്തക്കാരനുമായ സോനം വാങ്ചുക്കിന്റെ സോളാർ ടെന്റിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഇനി പറയുന്നത്.ഇന്ത്യയ്ക്ക് നേട്ടമാകുന്ന കണ്ടുപിടിത്തംഉയർന്ന പ്രദേശങ്ങളിലെയും, ഹിമാലയൻ മലനിരകളിലെയും മണ്ണെണ്ണ ഉപയോഗവും മറ്റ് ഇന്ധനങ്ങളുടെ ആശ്രയത്വവും കുറയ്ക്കാൻ സഹായിക്കുന്ന വിപ്ലവകരമായ കണ്ടുപിടിത്തമാണിത്. ഇതുവഴി കാർബൺ ബഹിർഗമനവും, മലിനീകരണവും കുറച്ച് ഹിമാലയൻ പരിസ്ഥിതിയെ സംരക്ഷിക്കാൻ സാധിക്കും. പരമ്പരാഗത അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാൻ ബുദ്ധിമുട്ടുള്ള ഉയർന്ന പർവ്വത പ്രദേശങ്ങളിൽ ഈ ടെന്റ് വളരെ ഉപകാരപ്രദമാണ്.അതിർത്തികളിൽ കാവൽ നിൽക്കുന്ന ഇന്ത്യൻ സൈനികർക്ക് ഏറ്റവും അനുയോജ്യമാണ് ഈ കണ്ടുപിടിത്തം. പൂർണ്ണമായും പുനഃരുപയോഗ ഊർജ്ജമായ സൂര്യപ്രകാശത്തെ മാത്രം ആശ്രയിച്ചാണ് ഈ ടെന്റുകൾ പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ പരിസ്ഥിതിക്ക് ഒട്ടും കോട്ടവും തട്ടുന്നില്ല.ടെന്റിന്റെ പ്രത്യേകതകൾ എന്തൊക്കെ?ഈ ടെന്റിന്റെ പ്രവർത്തനത്തിന് വൈദ്യുതി, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ ആവശ്യമില്ല. വെറും സൂര്യപ്രകാശം മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടെന്റാണിത്. പുറത്തെ താപനില മൈനസ് 14 ഡിഗ്രി ആയിരിക്കുമ്പോൾ പോലും, രാത്രി 10 മണിക്ക് ടെന്റിനുള്ളിൽ 15 ഡിഗ്രി സെൽഷ്യസ് ചൂട് നിലനിർത്താൻ സാധിക്കും. സൂര്യപ്രകാശം ഉള്ളിലേക്ക് കടത്തിവിടുന്നതിനും, ലഭിച്ച ചൂട് പുറത്തുപോകാതെ ഉള്ളിൽ നിർത്തുന്നതിനും പ്രത്യേകം തയ്യാറാക്കിയ ടെന്റാണിത്. തെക്കോട്ട് ദർശനമായി നിർമ്മിച്ചിരിക്കുന്ന പ്രത്യേക ‘പോളികാർബണേറ്റ് ചേമ്പർ’ (polycarbonate chamber) ആണ് ഇതിന്റെ പ്രധാന സവിശേഷത.സ്ലീപ്പിംഗ് ബാഗുകളിൽ ഉപയോഗിക്കുന്നതിന് സമാനമായ ഇൻസുലേഷൻ സംവിധാനമാണ് വടക്ക് ദർശനമായുള്ള സ്ലീപ്പിംഗ് ചേമ്പറിനുള്ളത്. ഇത് ഉള്ളിലെ ചൂട് നഷ്ടപ്പെടാതെ നിലനിർത്തുന്നു. തണുത്ത കാറ്റടിച്ച് ഉള്ളിലെ താപനില കുറയാതിരിക്കാൻ വിൻഡ്- ചീറ്റർ (wind-cheater) കവറിംഗ് ഇതിൽ നൽകിയിട്ടുണ്ട്.താപനഷ്ടം പരമാവധി കുറയ്ക്കുന്നതിനായി ഉപരിതല വിസ്തീർണ്ണം കുറഞ്ഞ വൃത്താകൃതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പകൽ സമയത്ത് ആളുകൾക്ക് ഇരിക്കാനും സൂര്യപ്രകാശത്തിൽ നിന്നുള്ള ചൂട് ആസ്വദിക്കാനും ഒരു പ്രത്യേക സോളാർ ലോഞ്ചും ഇതിലുണ്ട്. ടെന്റിന്റെ ഓരോ ഭാഗങ്ങളും അഴിച്ചുമാറ്റാനും പർവ്വത പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ കൊണ്ടുപോകാനും സാധിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിട്ടുള്ളത്.അഴിച്ചുമാറ്റുമ്പോൾ ഇതിന്റെ ഓരോ ഭാഗങ്ങൾക്കും 30 കിലോയിൽ താഴെ മാത്രമേ ഭാരമുള്ളൂ. അൾട്രാ ലൈറ്റ് അലുമിനിയം പതിപ്പിന് 20 കിലോയിൽ താഴെ മാത്രമാണ് ഭാരം. ഒരേസമയം 10 പേർക്ക് വരെ ഈ ടെന്റിൽ സുഖമായി താമസിക്കാൻ കഴിയും.ഐസ് സ്തൂപങ്ങൾ (Ice Stupas)കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ജലക്ഷാമം പരിഹരിക്കാൻ അദ്ദേഹം വികസിപ്പിച്ചെടുത്ത കൃത്രിമ ഹിമാനികളാണ് ‘ഐസ് സ്തൂപങ്ങൾ’. ശൈത്യകാലത്ത് വെള്ളം ഐസ് രൂപത്തിൽ സംഭരിക്കാനും, വേനൽക്കാലത്ത് അവ ഉരുകി കൃഷിക്കായി വെള്ളം നൽകാനും ഈ കോണാകൃതിയിലുള്ള സ്തൂപങ്ങൾ സഹായിക്കുന്നു. പ്രാദേശിക അനുഭവങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് പരിഹാരങ്ങൾ കണ്ടെത്തുന്ന മികച്ച ഒരു ഇന്നൊവേറ്ററാണ് അദ്ദേഹമെന്ന് പ്രശസ്തമായ റാമോൺ മഗ്‌സാസെ അവാർഡ് ഫൗണ്ടേഷൻ (Ramon Magsaysay Award Foundation) വിലയിരുത്തിയിട്ടുണ്ട്.
Read News


