BUSINESS
ഇലക്ട്രിക് കാറുകള്‍ക്കും ഇനി എഥനോള്‍; വൈദ്യുതി ലൈനുകള്‍ കൂടാതെ ചാര്‍ജ് ചെയ്യാം; അത്ഭുതമായി തെലങ്കാനയുടെ കണ്ടുപിടിത്തം

Ethanol Powered EV Charger: ഇവി ചാര്‍ജ് ചെയ്യാന്‍ ഇനി എഥനോള്‍ ചാര്‍ജറും. വൈദ്യുതി ലൈനുകളില്ലെങ്കിലും ഇനി ഇവി ചാര്‍ജ് ചെയ്യാം. എഥനോള്‍ ഇവി ചാര്‍ജറിന്റെ പ്രവര്‍ത്തനം, നേട്ടങ്ങള്‍, ചെലവ് എന്നിവ മനസിലാക്കാം.ഇലക്ട്രിക് കാറുകള്‍ക്കും ഇനി എഥനോള്‍; വൈദ്യുതി ലൈനുകള്‍ കൂടാതെ ചാര്‍ജ് ചെയ്യാം; അത്ഭുതമായി തെലങ്കാനയുടെ കണ്ടുപിടിത്തംEthanol Generator Technology: ഇലക്ട്രിക് കാറുകള്‍ക്കും ഇനി എഥനോള്‍ വിപ്ലവം. കാറ്റോ, വെളിച്ചമോ വൈദ്യുതി ഗ്രിഡോ ഇല്ലാത്ത വിദൂര മേഖലകളില്‍ പോലും ഇനി ഇലക്ട്രിക് വാഹനങ്ങള്‍ സുഗമമായി ചാര്‍ജ് ചെയ്യാം. എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന പുതിയ ചാര്‍ജര്‍ പുറത്തിറക്കിയിരിക്കുകയാണ് തെലങ്കാന. ലോകത്തിലെ ആദ്യ എഥനോള്‍ അധിഷ്ഠിത മൊബൈല്‍ ഇവി ചാര്‍ജിംഗ് (Ethanol Powered Mobile EV Charger) സാങ്കേതികവിദ്യ കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡി ഉദ്ഘാടനം ചെയ്തു. ഈ പുതിയ ചാര്‍ജിംഗ് സംവിധാനം, ഇവി ഉടമകളുടെ റേഞ്ച് ആശങ്കകള്‍ പരിഹരിച്ച് പരിസ്ഥിതി സൗഹൃദമായ ഊര്‍ജ്ജ ഭാവിയിലേക്ക് വഴികാട്ടിയാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഇവി ചാര്‍ജിംഗിനായി വൈദ്യുതി ഗ്രിഡുകളെ വലിയതോതില്‍ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ പുതിയ എഥനോള്‍ ചാര്‍ജര്‍ കാര്യങ്ങള്‍ മാറ്റുന്നു. പരിസ്ഥിതി സൗഹൃദ ജൈവഇന്ധനമായ എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇവി ചാര്‍ജിംഗ് സംവിധാനം ഇലക്ട്രിക് വാഹന മേഖലയിലെ ഒരു പുതിയ ചുവടുവെപ്പാണ്. ഇതിന്റെ പ്രവര്‍ത്തനവും, നേട്ടങ്ങളും അറിയാം.പ്രവര്‍ത്തനം എങ്ങനെ?എഥനോള്‍ അധിഷ്ഠിത ജനറേറ്റര്‍ ആണ് ഇതില്‍ പ്രധാനം. 100% എഥനോള്‍ (E100) അല്ലെങ്കില്‍ എഥനോള്‍ മിശ്രിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ കംബസ്റ്റന്‍ എഞ്ചിന്‍ ആണ് ഇതിന്റെ പ്രധാന ഭാഗം. ജനറേറ്റര്‍ പ്രവര്‍ത്തിച്ച് തല്‍സമയം വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നു. ഈ വൈദ്യുതി ചാര്‍ജിംഗ് കണ്ട്രോളറുകള്‍ വഴി വാഹനത്തിന്റെ ബാറ്ററിയിലേക്ക് നേരിട്ട് നല്‍കുന്നു. ഇതൊരു ഓഫ് ഗ്രിഡ് സംവിധാനം ആയതിനാല്‍ തന്നെ പ്രധാന വൈദ്യുതി ലൈനുകളോ, ട്രാന്‍സ്‌ഫോര്‍മറുകളോ ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും ഉപയോഗപ്പെടുത്താന്‍ കഴിയും.എഥനോള്‍ ചാര്‍ജറിന്റെ നേട്ടങ്ങള്‍പ്രധാന വൈദ്യുതി ലൈനുകള്‍ എത്താത്ത വിദൂര സ്ഥലങ്ങളില്‍ വരെ ഇവികള്‍ സുഗമമായി ചാര്‍ജ് ചെയ്യാം. ഡീസല്‍ ജനറേറ്ററുകളെ അപേക്ഷിച്ച് എഥനോള്‍ ഉപയോഗിക്കുമ്പോള്‍ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ വളരെ കുറവാണ്. രാജ്യത്ത് ഇവികളുടെ എണ്ണം വര്‍ധിച്ചതോടെ വൈദ്യുതി ഗ്രിഡിനുണ്ടാകുന്ന അമിത ഭാരം കൂടിയിട്ടുണ്ട്. ഈ എഥനോള്‍ ചാര്‍ജന്‍ ഈ പ്രശ്‌നത്തിനുള്ള ഒരു പ്രതിവിധി കൂടിയാണ്. കരിമ്പ്, ധാന്യങ്ങള്‍, കാര്‍ഷിക അവശിഷ്ടങ്ങള്‍ എന്നിവയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന് ആവശ്യക്കാര്‍ കൂടുന്നത് കാര്‍ഷിക മേഖലയ്ക്ക് നേട്ടമാകും. ഈ എഥനോള്‍ ജനറേറ്റര്‍ വാഹനങ്ങള്‍ വഴി എവിടെ വേണമെങ്കിലും എത്തിക്കാനും കഴിയും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചാര്‍ജറിന്റെ പ്രവര്‍ത്തനം എഥനോളില്‍ ആണ്. ആതിനാല്‍ തടസമില്ലാതെ എഥനോള്‍ വിതരണ ശൃംഖല ഉറപ്പാക്കേണ്ടതുണ്ട്. എഥനോള്‍ വേഗത്തില്‍ തീപിടിക്കുന്ന ദ്രാവകമായതിനാല്‍ ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളും, ഇന്ധന സംഭരണ സൗകര്യങ്ങളും ആവശ്യമാണ്. സാധാരണ ഗ്രിഡ് ചാര്‍ജറുകളെ അപേക്ഷിച്ച് ഇതിലെ എഞ്ചിന്‍, ജനറേറ്റര്‍ ഭാഗങ്ങള്‍ക്ക് കൃത്യമായ മെയിന്റനന്‍സ് ആവശ്യമാണ്. ഇന്ധനം കത്തിച്ച് വൈദ്യുതിയാക്കി മാറ്റി ബാറ്ററി ചാര്‍ജ് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ചെറിയ തോതിലുള്ള ഊര്‍ജ്ജ നഷ്ടം പരിഗണിക്കാതെ പോകരുത്. വെറും 72 മണിക്കൂറിനുള്ളില്‍ ഒരു എഥനോള്‍ ചാര്‍ജര്‍ യൂണിറ്റ് നിര്‍മ്മിച്ച് പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.എത്ര ചെലവ് വരും?റിപ്പോര്‍ട്ടുകള്‍ പ്രകാരം എഥനോള്‍ ചാര്‍ജറിന്റെ പ്രാരഭ ചെലവ് ഉയര്‍ന്നതായിരിക്കും. ജനറേറ്റര്‍, ഫ്യുവല്‍ ടാങ്ക്, ചാര്‍ജിംഗ് കണ്‍ട്രോളര്‍ എന്നിവ അടങ്ങുന്നതിനാല്‍ സാധാരണ ഗ്രിഡ് അധിഷ്ഠിത ചാര്‍ജിംഗ് സ്റ്റേഷനുകളേക്കാള്‍ സെറ്റപ്പ് ചാര്‍ജ് കൂടും. എഥനോളിന്റെ പ്രാദേശിക വിപണി വിലയെ ആശ്രയിച്ചായിരിക്കും ഓരോ യൂണിറ്റ് ചാര്‍ജിംഗിന്റെയും ചെലവ് തീരുമാനിക്കപ്പെടുന്നത്.ചാർജിംഗ് സാങ്കേതികവിദ്യകളുടെ താരതമ്യംവൈദ്യുതി ഉറവിടം പരമ്പരാഗത പവർ ഗ്രിഡ്ഡീസൽ (Fossil Fuel)ബയോ-എഥനോൾ (E100 / E85)സ്ഥാപിക്കാനുള്ള സമയം മാസങ്ങൾ (സബ്‌സ്റ്റേഷൻ/ NOC വേണം)മണിക്കൂറുകൾ72 മണിക്കൂറിനുള്ളിൽ സജ്ജമാക്കാംഗ്രിഡ് ആശ്രയത്വം 100% ഗ്രിഡിനെ ആശ്രയിക്കുന്നുഗ്രിഡ് വേണ്ടപൂർണ്ണമായും ഓഫ്-ഗ്രിഡ്കാർബൺ ബഹിർഗമനം പവർ പ്ലാന്റ് ഇന്ധനത്തിന് അനുസരിച്ച്ഉയർന്ന മലിനീകരണംഡീസൽ ജനറേറ്ററിനേക്കാൾ 80% കുറവ്കർഷകർക്കുള്ള നേട്ടം നേരിട്ട് സാമ്പത്തിക നേട്ടമില്ലഇല്ലകരിമ്പ്/ ധാന്യ കർഷകർക്ക് ഉയർന്ന വരുമാനം
Read News


