BUSINESS
Jananayagan: വിജയിയുടെ അവസാന ചിത്രം ഇന്ന് റിലീസ്; മമിത ബൈജുവിനടക്കം പ്രതിഫലം എങ്ങനെ? ബജറ്റ് 500 കോടി

Thalapathy Vijay Final Movie: തമിഴ്നാട് മുഖ്യമാന്ത്രി സി ജോസഫ് വിജയിയുടെ അഭിനയ ജീവിതത്തിലെ അവസാന ചിത്രമായ ജനനായകന് ഇന്ന് (ജൂലൈ 23) റിലീസ് ആകുകയാണ്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഈ ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. കോടികളുടെ ബജറ്റില്‍ എത്തുന്ന ചിത്രം വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകള്‍. ആരാധകരുടെ ഈ ചിത്രത്തിനായുള്ള നീണ്ട കാത്തിരിപ്പ് കൂടിയാണ് അവസാനിക്കുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ റിലീസ് വിശേഷങ്ങളും, അഭിനേതാക്കളുടെയും അണിയറപ്രവര്‍ത്തകരുടെയും പ്രതിഫലവും, ബോക്സ് ഓഫീസ് പ്രതീക്ഷകളുമാണ് താഴെ നല്‍കുന്നത്. ചിത്രം റിലീസ് ചെയ്യാന്‍ വൈകിയത് എന്തുകൊണ്ട്? വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളും, തിരക്കുകളും കാരണം ചിത്രീകരണ തീയതികളില്‍ മാറ്റം വന്നിരുന്നു. കൂടാതെ സെന്‍സര്‍ ബോര്‍ഡുമായുള്ള (CBFC) സാങ്കേതിക തര്‍ക്കങ്ങളും ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വൈകാന്‍ കാരണമായി. നിലവില്‍ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുട്ടുണ്ട്. ഇന്ന് (2026 ജൂലൈ 23) ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ആകുകയാണ്. പ്രധാന ശമ്പള കണക്കുകള്‍ വിജയ് (പ്രധാന കഥാപാത്രം): 250- 275 കോടി രൂപ പൂജ ഹെഗ്ഡെ (നായിക): 6 കോടി രൂപ ബോബി ഡിയോള്‍ (പ്രധാന വില്ലന്‍): 5- 10 കോടി രൂപ മമിത ബൈജു: 60 ലക്ഷം- 1 കോടി രൂപ പ്രകാശ് രാജ്: 5 കോടി രൂപ ഗൗതം വാസുദേവ് മേനോന്: 3 കോടി രൂപ പ്രിയമണി: 3 കോടി രൂപ നരൈന്: 2.5 കോടി രൂപ എച്ച്. വിനോദ് (സംവിധായകന്): 15- 20 കോടി രൂപ അനിരുദ്ധ് രവിചന്ദര്‍ (സംഗീത സംവിധായകന്): 10- 15 കോടി രൂപ.ബജറ്റും ബോക്സ് ഓഫീസ് പ്രതീക്ഷകളുംകെ.വി.എന്‍ പ്രൊഡക്ഷന്‍സ് (KVN Productions) ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആകെ ബജറ്റ് 500 കോടി വരെയാണെന്നാണ് ചല റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. വിജയിയുടെ അഭിനയ കരിയറിലെ അവസാന ചിത്രം എന്ന നിലയില്‍ സിനിമയ്ക്ക് ഇതോടകം വലിയ ഹൈപ്പാണുള്ളത്. തമിഴ്നാട്, കേരളം, തെലുങ്ക് സംസ്ഥാനങ്ങള്‍, കൂടാതെ ഓവര്‍സീസ് വിപണി എന്നിവടങ്ങളില്‍ വലിയ പ്രതീക്ഷയാണുള്ളത്. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയുടെ അഭിപ്രായത്തില്‍,ഇന്ത്യയില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതിനകം 20 കോടി രൂപ നേടിയിട്ടുണ്ട്. വിദേശ പ്രീ-സെയില്‍സ് 15 കോടി കവിഞ്ഞു. ഇന്ത്യയില്‍ ഏകദേശം 60 കോടി രൂപയും, ലോകമെമ്പാടുമായി 90 കോടി രൂപയും ആദ്യ ദിന കളക്ഷന്‍ നേടിയേ്ക്കാമെന്നാണ് വിലയിരുത്തലുകള്‍. ആദ്യ വാരം ഇന്ത്യയില്‍ നിന്ന് 150- 180 കോടി രൂപയും, ആഗോളതലത്തില്‍ ഏകദേശം 250 കോടി രൂപയും നേടിയേക്കാം. (മുകളില്‍ പറഞ്ഞ കണക്കുകള്‍ നിലവില്‍ ലഭ്യമായ വിവിധ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ്. ഇത് ഏകദേശ കണക്കുകള്‍ മാത്രമാണ്. ഔദ്യോഗിക കണക്കുകള്‍ അല്ല.)
Read News


