BUSINESS
വർഷം 4500 കോടിയുടെ ‘മഹാനഷ്ടം’; ടയറിലെ കാറ്റ് കുറഞ്ഞാൽ ഇന്ത്യയ്ക്ക് സംഭവിക്കുന്നത്, പോക്കറ്റിനെ ബാധിക്കുന്നതിങ്ങനെ

വാഹനങ്ങളുടെ ടയറുകളിൽ മർദ്ദം കുറവായതിനാൽ ഇന്ത്യയ്ക്ക് വൻ നഷ്ടമെന്ന് കണക്കുകൾ. പ്രതിവർഷം 4,500 കോടി രൂപയുടെ 42 കോടി ലിറ്റർ പെട്രോളാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്. ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷന്റെ (ATMA) ടെക്നിക്കൽ വിഭാഗമായ ടയർ ഇന്ത്യൻ ടയർ ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി (ITTAC) നടത്തിയ പഠനത്തിലാണ് ഈ വിവരമുള്ളത്. ഇന്ത്യയിലെ നിരത്തുകളിലുള്ള വലിയ ഒരു വിഭാഗം വാഹനങ്ങളും നിർമാതാക്കൾ നിർദ്ദേശിക്കുന്നതിലും താഴെയാണ് ടയറിൽ മർദ്ദം നില നിർത്തുന്നത്. ഇത് വലിയ തോതിൽ ഇന്ധന നഷ്ടം, വാഹനങ്ങളുടെ ഉയർന്ന പ്രവർത്തനച്ചെലവ്, റോഡ് സുരക്ഷയിലെ വർധിക്കുന്ന റിസ്ക് എന്നിവയ്ക്ക് കാരണമാകുന്നതായും പഠനം പറയുന്നു. നിർദ്ദേശിക്കപ്പെട്ട ലെവലിന് 20% താഴെ മർദ്ദമുള്ള 32% ടയറുകളാണുള്ളത്. മറ്റ് 21% ടയറുകൾ റെക്കമെൻഡഡ് ലെവലിനേക്കാൾ 10-20% താഴെ മർദ്ദത്തിലാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ആഗോളതലത്തിൽ നടന്ന പഠനങ്ങൾഉദ്ധരിച്ച് ടയർ പ്രഷർ അഥവാ ഓരോ PSI കുറയുന്നത് 0.2% ഇന്ധനനഷ്ടം ഉണ്ടാകുന്നതിന് കാരണമാകുന്നു സർവേയിലെ ടയർ പ്രഷർ ഡാറ്റ പ്രകാരം കുറഞ്ഞ ടയർ മർദ്ദം ഇന്ത്യയിലെ വാഹനങ്ങളുടെ ആകെ ഇന്ധന ഉപഭോഗത്തിൽ 0.75% നഷ്ടമുണ്ടാക്കുന്നു ഇന്ത്യയിൽ പ്രതിവർഷം 56.77 ബില്യൺ ലിറ്റർ പെട്രോൾ ഉപഭോഗം നടക്കുന്നതായിട്ടാണ് കണക്ക്. ഇവയിൽത്തന്നെ സിംഹഭാഗവും ടൂ വീലറുകൾ അടക്കമുള്ള പാസഞ്ചർ വാഹനങ്ങളിലാണ് ഉപയോഗിക്കുന്നത്. ഇപ്രകാരം പരിഗണിക്കുമ്പോൾ ഓരോ വർഷവും 4,500 കോടി രൂപയുടെ ഏകദേശം 42.57 കോടി ലിറ്റർ പെട്രോൾ നഷ്ടമാവുകയാണ് ചെയ്യുന്നത് -ATMA റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ പെട്രോളുമായി മാത്രം ബന്ധപ്പെട്ടതാണ്. ഡീസൽ, സി.എൻ.ജി, എൽ.പി.ജി എന്നിങ്ങനെയുള്ള ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾ ഇതിൽ ഉൾപ്പെടുന്നില്ല. ഇക്കാരണത്താൽ വാർഷികാടിസ്ഥാനത്തിലുണ്ടാകുന്ന ഇന്ധന നഷ്ടം ഇതിനേക്കാൾ കൂടുതലായിരിക്കുമെന്നും ATMA ചൂണ്ടിക്കാണിക്കുന്നു. കുടുംബ ബജറ്റിലും, ദേശീയ സമ്പദ് വ്യവസ്ഥയിലുമുള്ള ഒളിഞ്ഞിരിക്കുന്നതും അതേ സമയം പ്രാധാന്യമുള്ളതുമായ ചോർച്ചയാണ് സർവേ വെളിപ്പെടുത്തുന്നതെന്ന് ITTAC ചെയർമാൻ രെഞ്ജി ഐസക് പറഞ്ഞു. പശ്ചിമേഷ്യൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഇന്ധന വില ഉയർന്നപ്പോൾ ടയറിലെ മർദ്ദം കൃത്യമായി നില നിർത്തുക എന്നത് ഏറ്റവും ലളിതവും, കാര്യക്ഷമവുമായ മാർഗമായിരുന്നതായും, ഇത്തരത്തിൽ ചെലവ് കുറയ്ക്കാൻ കഴിയുമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർദ്ദേശിക്കപ്പെട്ട ലെവലിന് താഴെ ടയറിൽ മർദ്ദമുണ്ടാകുന്നത് അധികമായി താപം ഉല്പാദിപ്പിക്കപ്പെടാൻ കാരണമാകുമെെന്ന് ATMA സേഫ്റ്റി അവയർനെസ് ഗ്രൂപ്പ് ചെയർമാൻ സുദർശൻ എസ് ഗുസൈൻ പറഞ്ഞു. ഇത് വാഹനം കൈകാര്യം ചെയ്യുന്നതിനെ നെഗറ്റീവായി ബാധിക്കും. ബ്രേക്കിങ് കാര്യക്ഷമത, സ്റ്റോപ്പിങ് ഡിസ്റ്റൻസ് തുടങ്ങിയവയെയും പ്രത്യേകിച്ച് ഉയർന്ന വേഗത കൈവരിക്കുമ്പോൾ ഇത് ബാധിക്കും. ചയർ ലൈഫ് കുറയാനും, റീപ്ലേസ്മെന്റ് ചിലവുകൾ ഉയരാനും ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
Read News


