BUSINESS

ഇന്ധനവും, എല്‍പിജിയും പണി പറ്റിച്ചു; 17 മാസങ്ങള്‍ക്കു ശേഷം ലക്ഷ്യം തെറ്റി പണപ്പെരുപ്പം, ഇഎംഐ വര്‍ധിക്കുമോ?


RBI MPC : പണപ്പെരുപ്പം വീണ്ടും സാധാരണക്കാര്‍ക്ക് ആശങ്കയുയര്‍ത്തുന്നു. 17 മാസങ്ങള്‍ക്കു ശേഷം രാജ്യത്ത് പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യം മറികടന്നിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെയും, ഇന്ധനത്തിന്റെയും വിലവര്‍ധനയാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണില്‍ പണപ്പെരുപ്പം ആര്‍ബിഐ ലക്ഷ്യമായ 4 ശതമാനം കടന്നിരിക്കുകയാണ്. ഇതോടെ ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വിലക്കയറ്റത്തിനിടെ ഇഎംഐ വര്‍ധനയ്ക്കു കൂടി സാധാരണക്കാര്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമോ എന്നാണ് ഇന്നു നമ്മള്‍ നോക്കുന്നത്. ഏറ്റവും പുതിയ പണപ്പെരുപ്പ നിരക്ക്റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂണ്‍ മാസത്തില്‍ ഇന്ത്യയിലെ റീട്ടെയില്‍ പണപ്പെരുപ്പം 4.38 ശതമാനമാണ്. ഇത് ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണ്. ഭക്ഷ്യ പണപ്പെരുപ്പം തന്നെയാണ് ലക്ഷ്യങ്ങള്‍ തെറ്റാനുള്ള പ്രധാന കാരണം. ജൂണില്‍ രാജ്യത്തെ ഭക്ഷ്യ പണപ്പെരുപ്പം 5.32 ശതമാനമാണ്. എന്നാല്‍ ഭക്ഷ്യപണപ്പെരുപ്പത്തിന് വഴിവച്ച പ്രധാന ഘടകം എണ്ണയും, വാതകവുമാണ്. ജൂണില്‍ മൊത്തവ്യാപാര പണപ്പെരുപ്പം കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 9.87 ശതമാനത്തിലെത്തി.എന്തുകൊണ്ട് പണപ്പെരുപ്പം കുതിച്ചുകലാവസ്ഥയും ഇത്തവണ ജനങ്ങള്‍ക്ക് എതിരായിരുന്നു. ജൂണ്‍ മാസത്തില്‍ രാജ്യത്ത് 42.8% മഴയുടെ കുറവ് രേഖപ്പെടുത്തി. ഇത് കാര്‍ഷിക ഉല്‍പ്പാദനത്തെ ബാധിച്ചു. വിപണിയില്‍ ഭക്ഷ്യസാധനങ്ങളുടെ വിതരണം കുറഞ്ഞു. ഇതിനു പിന്നാലെ പെട്രോള്‍, ഡീസല്‍, എല്‍പിജി വില വര്‍ധനയും പണിയായി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ കാരണമാണ് ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ആഭ്യന്തര വിപണിയില്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി വിലകള്‍ വര്‍ധിപ്പിക്കുകയായിരുന്നു. ഇതുവഴി ട്രാന്‍സ്‌പോര്‍ട്ട് പണപ്പെരുപ്പം 4.31 ശതമാനമായി ഉയര്‍ന്നു. സ്വര്‍ണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും ആഗോള വിപണിയിലെ ഡിമാന്‍ഡും കാരണം സ്വര്‍ണം, വെള്ളി വിലകള്‍ കുതിച്ചുയര്‍ന്നത് പണപ്പെരുപ്പത്തിനു വഴിതുറന്നു. വെള്ളി ആഭരണങ്ങളുടെ പണപ്പെരുപ്പം 133.21 ശതമാനമാണെന്നു റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. ആര്‍ബിഐ റിപ്പോ നിരക്ക് ഉയര്‍ത്തുമോ?പണപ്പെരുപ്പം ലക്ഷ്യം മറികടന്നുവെന്ന് കരുതി മാത്രം ആര്‍ബിഐ അടുത്ത യോഗത്തില്‍ റിപ്പോ നിരക്ക് ഉയര്‍ത്തിയേക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. പണപ്പെരുപ്പം ആര്‍ബിഐയുടെ ലക്ഷ്യമായ 4 ശതമാനത്തിന് മുകളിലാണെങ്കിലും, റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക അനുവദനീയ പരിധിയായ 2% മുതല്‍ 6% വരെ എന്ന പരിധിക്കുള്ളില്‍ തന്നെയാണ് തുടരുന്നത്. അതേസമയം പണപ്പെരുപ്പ സമ്മര്‍ദ്ദം ഏറി വരുന്നതു കൊണ്ട് പലിശ നിരക്കുകള്‍ പെട്ടെന്ന് കുറയ്ക്കാനുള്ള സാധ്യത കുറഞ്ഞെന്ന കാര്യം ഉറപ്പാണ്. പലിശ നിരക്കുകള്‍ കുറച്ചുകാലം കൂടി മാ്റ്റമില്ലാതെ തുടരാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു.


Read News

Back to top button