NEWS

പനയൂരിൽ നിന്നു മൂന്നംഗ കുടുംബത്തെ കാണാതായിട്ട് ഏഴു ദിവസം; അടിമുടി ദുരൂഹത: അന്വേഷണത്തിന് മൂത്ത മകനും


വാണിയംകുളം ∙ പനയൂരിൽ നിന്നു കാണാതായ കുടുംബത്തെ കണ്ടെത്താൻ മൂത്ത മകൻ വൈശാഖും തിരച്ചിലിനായി കർണാടകയിൽ. കഴിഞ്ഞ ദിവസമാണു വിവരങ്ങൾ അറിഞ്ഞ് വൈശാഖും ഭാര്യയും നാട്ടിലെത്തിയത്. പൊലീസ് അന്വേഷണത്തിനു പുറമേ കർണാടകയിലെ മൈസൂരു നഗരത്തിൽ ഇവർ എത്താൻ സാധ്യതയുള്ള ഭാഗങ്ങളിലാണ് ഇരുവരും കുടുംബത്തെ തേടി ഇറങ്ങിയിരിക്കുന്നത്. ഇരുവരും കർണാടകയിൽ മുറിയെടുത്തു താമസിക്കുകയാണ്.ശർക്കര വ്യാപാരിയായ ബാബു ഭാസ്കറിനും മകനും മൈസൂരുവിൽ ബന്ധങ്ങളുണ്ട് എന്നു കുടുംബം പറയുന്നുണ്ട്. ഷൊർണൂർ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കർണാടകയിലും മൈസൂരുവിലും ഉൾപ്പെടെ പഴുതടച്ച തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്നംഗ കുടുംബത്തെ കാണാതായിട്ട് ഏഴു ദിവസം പിന്നിടുന്നു. അടിമുടി ദുരൂഹതകൾ നിറഞ്ഞ ഈ തിരോധാനത്തിൽ ഏറെ ആശങ്കയിലാണു പനയൂർ ഗ്രാമനിവാസികളും. ഷൊർണൂർ പൊലീസും ഇവർക്കായി ഊർജിതമായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും അവരിപ്പോഴും കാണാമറയത്താണ് എന്നാണ് ആശങ്കയ്ക്കിടയാക്കുന്നത്. പ്രധാനമായും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണു പൊലീസിന്റെ അന്വേഷണം. അങ്ങനെയാണ് ഇവർ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്.


Fashion ⏭️

Back to top button