NEWS

തൂഫാൻ, തണ്ടർ..: എക്സൈസിന് കട്ടപ്പണി; പക്ഷേ, ജീപ്പുകൾ കട്ടപ്പുറത്ത്


അന്തിക്കാട് ∙ 25 കിലോമീറ്റർ അപ്പുറത്തുള്ള അടാട്ട് വരെ അന്വേഷണത്തിനെത്തേണ്ട അന്തിക്കാട് എക്സൈസിന്റെ 3 ജീപ്പുകൾ ഒന്നര വർഷത്തിലേറെയായി കട്ടപ്പുറത്ത്. ലേലനടപടികൾ പൂർത്തിയായതിനാൽ അടുത്തുതന്നെ ഈ ജീപ്പുകൾ ലേലത്തിൽ വയ്ക്കും. എക്സൈസിന്റെ പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഒരു ജീപ്പ് പോലുമില്ല. ജീപ്പ് അനുവദിച്ചിട്ടുണ്ടന്ന് പറയുന്നുണ്ടെങ്കിലും ഇത് വരെ കിട്ടിയിട്ടില്ല. തൃശൂർ സർക്കിൾ പരിധിയിലെ അടാട്ട്, അരിമ്പൂർ, മണലൂർ, അന്തിക്കാട് എന്നിങ്ങനെ വിപുലമായ പ്രവർത്തനപരിധിയുള്ള അന്തിക്കാട് എക്സൈസ് റേഞ്ച് ഓഫിസിനാണ് ഈ ഗതികേട്.വാഹന സൗകര്യമില്ലാത്തതിനാൽ സർക്കാർ പ്രഖ്യാപിച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങളായ തണ്ടറിലും തൂഫാനിലും ഏറെ ബുദ്ധിമുട്ടിയാണ് ഇവർ ഇടപെടുന്നത്. ചേർപ്പ്, കോലഴി റേഞ്ചുകളിലും വാഹനങ്ങളില്ലാത്തത് മൂലം സമാന സാചര്യങ്ങളാണ് നിലനിൽക്കുന്നത്. അതേസമയം ഗീതാഗോപി എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് അന്തിക്കാട് പൊലീസിന് പുതിയ വാഹനം മന്ത്രി രമേശ് ചെന്നിത്തല അനുവദിച്ചു. രണ്ടാം ദിവസം അന്തിക്കാട് സ്റ്റേഷനിൽ വാഹനമെത്തി.


Fashion ⏭️

Back to top button