NEWS
യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മാരക ആക്രമണം; ഇറാന്റെ ഡ്രോണുകൾ മൂളിപ്പറക്കുന്നു, ഡിഫൻസ് ബഡ്ജറ്റ് 1.5 ട്രില്യണാക്കി ട്രംപിന്റെ മറുപടി!

അമേരിക്കൻ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ‘ഓപ്പറേഷൻ നസർ 2’ എന്ന് പേരിട്ടിരിക്കുന്ന സൈനിക ദൗത്യത്തിന്റെ ഭാഗമായി യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ഇതിനോടകം നിരവധി തരംഗങ്ങളായി ആക്രമണം അഴിച്ചുവിട്ടതായാണ് റിപ്പോർട്ടുകൾ.മേഖലയിലെ യുഎസ് ലോജിസ്റ്റിക്സ് ഹബുകൾ, കമാൻഡ് സെന്ററുകൾ, പേട്രിയറ്റ് മിസൈൽ ബാറ്ററികൾ, യുദ്ധവിമാന ഹാങ്ങറുകൾ എന്നിവ തകർത്തതിനൊപ്പം ബഹ്‌റൈനിലെ യുഎസ് ഫിഫ്ത് ഫ്ലീറ്റ് (US Fifth Fleet) ആസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇറാന്റെ ഈ അവകാശവാദങ്ങൾ അമേരിക്ക ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.തന്ത്രപരമായ സൈനിക നീക്കങ്ങൾ
Fashion ⏭️


