BUSINESS

എന്തുകൊണ്ട് അദാനിയും ടാറ്റയും കേരളത്തിന്റെ തീരത്ത് തമ്പടിക്കുന്നു; കാരണങ്ങളും നേട്ടങ്ങളും അറിയാം


Tata Kerala Investment: വമ്പന്‍മാരുടെ നിക്ഷേപങ്ങള്‍ കൊണ്ട് ആഗോള ശ്രദ്ധ നേടുകയാണ് കേരളം. സമുദ്ര സമ്പത്തിലും, കടല്‍ത്തീരങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം ഫലം കാണുന്നുവെന്ന് പറയാം. അദാനി കരുത്തില്‍ പ്രവര്‍ത്തിക്കുന്ന വിഴിഞ്ഞം തുറമുഖം ഇതോടകം ആഗോള ശ്രദ്ധ നേടി കഴിഞ്ഞു. ഒരോ ദിവസവും തുറമുഖം പുതിയ നാഴികകല്ലുകള്‍ തീര്‍ത്തുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് കേരളത്തിന്റെ സമുദ്ര- കപ്പല്‍ നിര്‍മ്മാണ മേഖലകളില്‍ വന്‍ നിക്ഷേപം പ്രഖ്യാപിച്ചുകൊണ്ട് ടാറ്റ എത്തുന്നത്. വമ്പന്‍മാരുടെ ഈ കടന്നുവരവ് കേരളത്തിന് എങ്ങനെ നേട്ടമാകുമെന്നും, ഈ നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ലക്ഷ്യവുമായി എങ്ങനെ ഒത്തുപോകുന്നുവെന്നുമാണ് ഇന്നു നമ്മള്‍ നോക്കുന്നത്. ടാറ്റയുടെ വരവ്ടാറ്റ ഗ്രൂപ്പ് കേരളത്തില്‍ ഒരു കപ്പല്‍ നിര്‍മ്മാണശാലയാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഏകദേശം 10,000 കോടി രൂപ (1 ബില്യണ്‍ ഡോളര്‍) നിക്ഷേപമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, വിഴിഞ്ഞം എന്നീ പ്രമുഖ തുറമുഖങ്ങള്‍ക്ക് സമീപം കപ്പല്‍ നിര്‍മ്മാണം, കപ്പല്‍ അറ്റകുറ്റപ്പണി, മറ്റ് അനുബന്ധ സമുദ്ര സേവനങ്ങള്‍ എന്നിവ വികസിപ്പിക്കാന്‍ ഈ തുക ഉപയോഗിക്കും.എന്തഒകൊണ്ട് കേരളത്തിന്റെ തീരംടാറ്റയുടെ കടന്നുവരവോടെ കേരളത്തിന്റെ തീരങ്ങള്‍ കൂടുതല്‍ വാര്‍ത്താ പ്രധാന്യം നേടുന്നു. അദാനി ഇതോടകം കേരളത്തില്‍ വേരുറപ്പിച്ചു കഴിഞ്ഞു. ടാറ്റയും, അദാനിയും കേരള തീരങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതിന്റെ കാരണങ്ങള്‍ നിങ്ങള്‍ക്ക് അറിയമോ? കേരളത്തിന്റെ തന്ത്രപ്രധാനമായ സ്ഥാനമാണ് ഏറ്റവും വലിയ ഘടകം. ആഗോള അന്താരാഷ്ട്ര കപ്പല്‍ ചാലുകളോട് (Global maritime trade routes) ഏറ്റവും അടുത്ത് കിടക്കുന്ന ഭൂമിശാസ്ത്രപരമായ തീരപ്രദേശമാണ് കേരളത്തിനുള്ളത്. അദാനി ഗ്രൂപ്പ് വികസിപ്പിച്ച വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടല്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പോര്‍ട്ടും, കൊച്ചിന്‍ പോര്‍ട്ടും അന്താരാഷ്ട്ര കപ്പല്‍ കമ്പനികളെ വന്‍തോതില്‍ ആകര്‍ഷിക്കുന്നുണ്ട്.നിലവില്‍ കേരളത്തില്‍ കൊച്ചിയില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഉണ്ടെങ്കിലും, ആഗോള കപ്പല്‍ കമ്പനികള്‍ കേരളത്തെ ലക്ഷ്യംവയ്ക്കുമ്പോള്‍ ഇവിടത്തെ സാധ്യതകള്‍ പതിന്‍മടങ്ങ് വര്‍ധിക്കുകയാണ്. ഈ സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞിരിക്കുകയാണ് ടാറ്റ. വിദേശ രാജ്യങ്ങളിലെ കപ്പല്‍ശാലകളെ ആശ്രയിക്കുന്നത് കുറയ്ക്കാനും, ഇന്ത്യയുടെ സ്വന്തം കപ്പല്‍ നിര്‍മ്മാണ ശേഷി വര്‍ദ്ധിപ്പിക്കാനുമുള്ള രാജ്യത്തിന്റെ താല്‍പ്പര്യവും ടാറ്റ, അദാനി പോലുള്ള കമ്പനികളെ ആകര്‍ഷിക്കുന്നു. ബ്ലൂ ഇക്കോണമിയുടെ സ്വാധീനം കേരളത്തിന്റെ സമുദ്രങ്ങളെയും, തീരപ്രദേശങ്ങളും വലിയതോതില്‍ ഉപയോഗപ്പെടുത്താനാണ് കേരളത്തിലെ പുതിയ വി ഡി സതീശന്‍ സര്‍ക്കാരിന്റെ തീരുമാനം. ബജറ്റിലും സര്‍ക്കാര്‍ നയം വ്യക്തമാക്കി കഴിഞ്ഞു. സമുദ്രവിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗത്തിലൂടെയും, തുറമുഖങ്ങളെ കേന്ദ്രീകരിച്ചുള്ള വികസനത്തിലൂടെയും സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബജറ്റില്‍ പ്രഖ്യാപിച്ച ‘ കേരള സമുദ്ര മിഷന്‍ 2026’ പോലുള്ള പദ്ധതികള്‍ ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ ഒരു ബ്ലൂ ഇക്കോണണിയാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നു. വലിയ പ്രോജക്റ്റുകള്‍ക്ക് ആവശ്യമായ ഭൂമി വിട്ടുനല്‍കുമെന്നും, വേഗത്തില്‍ അനുമതികള്‍ നല്‍കുമെന്നുമുള്ള സര്‍ക്കാരിന്റെ അനുകൂലമായ നയങ്ങള്‍ വന്‍കിട കമ്പനികളെ ആകര്‍ഷിക്കുന്നതാണ്. കേരളം വ്യവസായ സൗഹൃദപരമല്ലെന്ന ആക്ഷേപങ്ങളാണ് ഒഴിയുന്നത്. കേരളത്തിന് നേട്ടമാകുന്നത് എങ്ങനെ തീരദേശ മേഖലകളില്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ സജീവമാകും. ഇത് പ്രാദേശിക വികസനത്തിന് വഴിവയ്ക്കും. സമുദ്ര സമ്പദ്വ്യവസ്ഥയുടെ വലിയൊരു പങ്ക് കേരളത്തിന് സ്വന്തമാക്കാന്‍ കഴിയും. കപ്പല്‍ നിര്‍മ്മാണം, ലോജിസ്റ്റിക്‌സ്, അറ്റകുറ്റപ്പണികള്‍ എന്നിവയിലൂടെ എന്‍ജിനീയറിംഗ്, സാങ്കേതിക, നിര്‍മ്മാണ മേഖലകളില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. മുന്‍കാലങ്ങളില്‍ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍ നിന്ന് അപഹരിച്ച സമുദ്ര കയറ്റുമതി, സീഫുഡ് പ്രോസസിംഗ് ബിസിനസുകള്‍ പോലുള്ളവ തിരികെ കൊണ്ടുവരാന്‍ പുതിയ നീക്കങ്ങള്‍ സഹായിക്കും. അരൂരില്‍ സീഫുഡ് പ്രോസസിംഗ് ഹബ്ബ് സ്ഥാപിക്കുന്നത് ഇതിന് ഉദാഹരണമാണ്. കൊച്ചിയില്‍ പുതിയ ക്രൂയിസ് ടെര്‍മിനല്‍ വരുന്നതിലൂടെ ടൂറിസം മേഖലയ്ക്കും, വിമാന പരിപാലനവും പൈലറ്റ് പരിശീലനവും ഉള്‍പ്പെടെയുള്ള മറ്റ് അനുബന്ധ മേഖലകളിലേക്കും പുതിയ നിക്ഷേപങ്ങള്‍ വരാന്‍ ഇത് വഴിതുറക്കും. ആഗോള കമ്പനികള്‍ കേരളത്തില്‍ നങ്കൂരത്തിലിടുന്നത് സര്‍ക്കാരിന്റെ വരുമാനവും, കേരളത്തിന്റെ സാധ്യതകളും വര്‍ധിപ്പിക്കും.


Read News

Back to top button