BUSINESS

ന്യൂക്ലിയർ വിപണിയിൽ കളി മാറി; ചൈനയെ ‘നടുക്കി’ ഇന്ത്യയുടെ കരുനീക്കം, ആഗോള യുറേനിയം ഖനികൾ ‘പിടിച്ചെടുക്കും’


India Uranium Master Plan : ആ​ഗോള ഊർജ്ജ വിപണിയിൽ ചൈനീസ് ആധിപത്യ ശ്രമങ്ങളെ പ്രതിരോധിക്കാൻ ഇന്ത്യയുടെ നീക്കം. പ്രമുഖ യുറേനിയം ഉല്പന്ന രാജ്യങ്ങളുമായി തന്ത്രപ്രധാന പങ്കാളിത്തം നേടുകയാണ് ലക്ഷ്യം. ഇതിലൂടെ ആണവ ശേഷി 10 മടങ്ങ് വർധിപ്പിക്കാനാണ് ഒരുക്കംയുറേനിയം വിപണിയിൽ ഇന്ത്യയുടെ മാസ്റ്റർ പ്ലാൻഅന്താരാഷ്ട്ര ആണവ/ഊർജ്ജ വിപണിയിൽ സ്വാധീനം ഉറപ്പാക്കാൻ ഭാരതം. ആഗോള യുറേനിയം സ്രോതസ്സുകൾ സ്വന്തമാക്കുന്നതിനായുള്ള ഇന്ത്യയുടെ പുതിയ നീക്കങ്ങൾ ആഗോള തലത്തിൽ ശ്രദ്ധ നേടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ എനർജി പ്രൊഡക്ഷൻ കമ്പനിയായ എൻ.ടി.പി.സി വിദേശ രാജ്യങ്ങളിൽ യുറേനിയം ഖനന ആസ്തികൾ വാങ്ങുന്നതിനായുള്ള ടെൻഡർ നടപടിക്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അന്താരാഷ്ട്ര ഊർജ്ജ വിപണിയുമായി ബന്ധപ്പെട്ട് ചൈന ഉയർത്തുന്ന സാമ്പത്തിക-രാഷ്ട്ര തന്ത്ര വെല്ലുവിളികൾക്കുള്ള മറുപടി കൂടിയാണിത്. ചൈനയുടെ ആധിപത്യം, ഇന്ത്യ നേരിടുന്ന വെല്ലുവിളിപതിറ്റാണ്ടുകളായി വിദേശ രാജ്യങ്ങളിൽ യുറേനിയം ഖനികൾ വാങ്ങിക്കൂട്ടുന്ന പരിപാടി ചൈന തുടരുകയാണ്. നമീബിയ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ വലിയ പങ്ക് യുറേനിയം നിക്ഷേപങ്ങളും ഇന്ന് ചൈനയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.ആഗോള ഹരിത ഇന്ധന വിപണി, ആണവ സ്രോതസ്സുകൾ എന്നിവയ്ക്ക് മേൽ ആധിപത്യം സ്ഥാപിക്കുന്നതിലൂടെ മറ്റു രാജ്യങ്ങളെയും വരുതിയിൽ നിർത്താനുള്ള തന്ത്രമാണ് ചൈന സ്വീകരിക്കുന്നത്. ഇന്ത്യയിലുള്ള ജാദുഗുഡ പോലെയുള്ള ആഭ്യന്തര യുറേനിയം നിക്ഷേപങ്ങൾ ലോവർ ഗ്രേഡ് വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ ആണവോർജ്ജ വിപുലീകരണത്തിന് ഇന്ത്യയ്ക്ക് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടതായി വരുന്നു. ചൈന ആഗോള വിപണി മുഴുവൻ കീഴടക്കിയാൽ അത് ഭാവിയിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറും. ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ ചൈനയുടെ കരുനീക്കങ്ങളെ മറികടക്കാൻ തന്ത്രപരമായ സഖ്യങ്ങളിലൂടെയാണ് ഇന്ത്യ ശ്രമിക്കുന്നത്,. ലോകത്ത് ഏറ്റവും കൂടുതൽ യുറേനിയം നിക്ഷേപമുള്ള ആസ്ട്രേലിയയുമായ ഇന്ത്യ സിവിൽ ആണവക്കരാറിൽ നേരത്തെ തന്നെ ഒപ്പു വെച്ചിട്ടുണ്ട്. 2026 ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്ട്രേലിയൻ സന്ദർശനത്തോടെ കരാറുകൾ കൂടുതൽ ശക്തമാവുകയും, ഇന്ത്യയിലേക്കുള്ള യുറേനിയം വിതരണത്തിന് പുതിയ വഴികൾ തുറക്കുകയും ചെയ്തു. വിദേശത്തു നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്ന ഒരു ഉപഭോക്താവ് എന്ന നിലയിൽ നിന്ന് അവിടത്തെ ഖനികളിൽ നേരിട്ട് ഓഹരി പങ്കാളിത്തം നേടാനാണ് എൻ.ടി.പി.സി ശ്രമിക്കുന്നത്. കാനഡ, കസാക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ യുറേനിയം ഉല്പാദക രാജ്യങ്ങളുമായും സമാന സഹകരണത്തിനാണ് ശ്രമം2047 വർഷത്തോടെ ആണവോർജ്ജ ശേഷി നിലവിലെ 8 ഗിഗാവാട്ട് എന്ന നിലയിൽ നിന്ന്, 100 ജിഗാവാട്ടായി ഉയർത്താൻ ഭാരതം ഒരുങ്ങുകയാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനകം ആണവ ശേഷി 10 മടങ്ങാക്കി വർധിപ്പിക്കാനാണ് ഇത്തരത്തിൽ ഇന്ത്യ ലക്ഷ്യമിടുന്നത്.


Read News

Back to top button