BUSINESS

E20; ‘പണി കിട്ടിയാൽ’ പഴയ വണ്ടികൾക്ക് ഫ്രീ സർവീസ്; ഇന്ത്യയിലെ 34 കോടി പെട്രോൾ വാഹനങ്ങളുടെ എൻജിനെ ബാധിക്കുമോ?വാഹന ഉടമകൾ അറിയാൻ


ഇന്ത്യയിൽ നിലവിൽ E20 ഇന്ധനം (20% എഥനോൾ + 80% പെട്രോൾ) നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ഉപയോക്താക്കൾക്ക് ആവശ്യമായ ഫ്യുവൽ ബ്ലെൻഡ് തെര‍ഞ്ഞെടുക്കാൻ ഇന്ത്യയിൽ സാധ്യമല്ല. ഇതിനിടെ E20 ഉപയോഗിച്ച പഴയ കാറുകളുടെ തകരാറുകൾ സൗജന്യമായി പരിഹരിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ഇതോടെ E20 ഇന്ധനം ഉപയോഗിച്ചാൽ വാഹനത്തിന് കേടുപാടുകൾ സംഭവിക്കുമെന്ന് വാദിക്കുന്നവർ കൂടുതൽ ശക്തമായി കേന്ദ്രത്തിനെതിരെ രംഗത്തെത്തി. രാജ്യത്തെ 34 കോടി പെട്രോൾ വാഹനങ്ങളെ E20 ബാധിക്കുമെന്നാണ് ഇവരുടെ വാദം. സൗജന്യ സർവീസ് നൽകാൻ കേന്ദ്ര നിർദ്ദേശംE20 ഇന്ധനമുപയോഗിച്ച് തകരാറിലായ വാഹനങ്ങൾ സർവീസ് ചെയ്യുന്ന സമയത്ത് കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ അധിക തുക ഈടാക്കാതെ സൗജന്യമായി മാറ്റി നൽകാൻ നിർദ്ദേശിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി നിതിൻ ഗഡ്കരിയാണ് അറിയിച്ചത്. പഴയ കാറുകളിൽ റബ്ബർ വാഷറുകളാണ് ഉപയോഗിച്ചിരുന്നത്.നിലവിൽ ഇവ മെറ്റലായി മാറിയിരിട്ടുണ്ട്. ഈ റബ്ബർ വാഷറുകൾ ഉൾപ്പെടെയുള്ളവ മാറ്റി നൽകാൻ കമ്പനികളോട് ആവശ്യപ്പെട്ടതായിട്ടാണ് ഗഡ്കരി അറിയിച്ചത്. ഇതോടെ E20 ഇന്ധനം ഉപയോഗിച്ചാൽ എൻജിന് തകരാറുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ആദ്യമായി പരോക്ഷ സമ്മതം നടത്തിയതായി E20 ഇന്ധനത്തെ എതിർക്കുന്നവർ വാദിക്കുന്നു.അതേ സമയം, തന്റെ അറിവിൽ ഒരു വാഹനത്തിന് പോലും E20 കാരണം തകരാർ സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. മാത്രമല്ല പ്രകടക്ഷമത പരിഗണിക്കുമ്പോൾ എഥനോൾ മുന്നിലാണെന്ന് തെളിഞ്ഞു കഴിഞ്ഞു. താൻ 2004 മുതൽ എഥനോളിന് വേണ്ടി വാദിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ചില കണക്കുകൾഇതോടെ E20 ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങളുടെ എൻജിനുകൾക്ക് തകരാറുണ്ടാകുമോ എന്ന ആശങ്കയും ശക്തമായി. E20 നിർബന്ധമാക്കിയ 2023 ഏപ്രിൽ മാസത്തിന് മുമ്പും, ശേഷവും ഇന്ത്യയിൽ 34 കോടി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര സർക്കാരിന്റെ വാഹൻ പോർട്ടലിലെ കണക്കുകൾ വ്യക്തമാക്കുന്നു. 44 കോടിയിലധികം വാഹനങ്ങളുള്ള ഇന്ത്യയിൽ E20 ഇന്ധനത്തിന് അനുയോജ്യമായ 1,57,47,694 വാഹനങ്ങൾ മാത്രമാണുള്ളതെന്നും കണക്കുകൾ പറയുന്നു. കേന്ദ്ര സർക്കാരിന്റെ വാദങ്ങൾE20 ഇന്ധനം വാഹനങ്ങളുടെ പ്രകടനം, ഇന്ധനക്ഷമത എന്നിവയെ കാര്യമായി ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. ഇതിനായി ARAI നടത്തിയ പരീക്ഷണ ഫലങ്ങളാണ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഈ റിപ്പോർട്ടിന്റെ പൂർണരൂപം ഇതുവരെ പരസ്യമാക്കിയിട്ടില്ല മാത്രമല്ല E20 ഇന്ധനത്തിനായി പ്രത്യേകം ഡിസൈൻ ചെയ്ത വാഹനങ്ങളിൽ ഉയർന്ന ഇന്ധനക്ഷമത ലഭിക്കുമെന്നും കേന്ദ്രം പറയുന്നു. നിരവധി വികസിത രാജ്യങ്ങളിൽ എഥനോൾ ബ്ലെൻഡ് ചെയ്ത ഇന്ധനം കാലങ്ങളായി ഉപയോഗിക്കുന്നുവെന്ന വാദവും കേന്ദ്രം മുന്നോട്ടു വെക്കുന്നുണ്ട്. ആർഎഐ, ഐഒസി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, ഇന്ത്യൻ വാഹന നിർമാതാക്കളുടെ സംഘടനയായ സിയാം എന്നിവയുടെ സംയുക്ത പഠനങ്ങളിൽ E20 ഇന്ധനം എൻജിനുകൾക്ക് തകരാർ ഉണ്ടാക്കില്ലെന്ന് കണ്ടെത്തിയതും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം പഴയ ചില വാഹനങ്ങളിലെ റബ്ബർ ഭാഗങ്ങളിൽ ചിലത് വേഗത്തിൽ ദ്രവിക്കാനോ, കേടു വരാനോ സാധ്യതയുണ്ടെന്ന് കേന്ദ്രം ഔദ്യോഗികമായിത്തന്നെ സമ്മതിക്കുന്നുമുണ്ട്.


Read News

Back to top button