NEWS
സ്ത്രീകൾക്കെതിരെ അധിക്ഷേപം: മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ

തിരുവനന്തപുരം ∙ ഓൾ കേരള മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ അറസ്റ്റിൽ. വനിതാ ശിശുവികസന വകുപ്പ് ഓഗസ്റ്റ് 14 ന് രാത്രി സ്ത്രീകൾക്കായി സംഘടിപ്പിച്ച ‘റീസർജ് – ഫ്രീഡം അറ്റ് മിഡ്നൈറ്റ്’ എന്ന പരിപാടിയെയും അതിൽ പങ്കെടുത്ത സ്ത്രീകളെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറാണ് അജിത്തിനെതിരെ പരാതി നൽകിയത്. ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ആയിരുന്നു പരിപാടിയിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ അജിത് ലൈംഗികച്ചുവയോടെ സംസാരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് സൈബർ പൊലീസ് അറിയിച്ചു.
Fashion ⏭️


