AUTO

യൂറോപ്പ് ചർച്ച ചെയ്യുന്ന സുരക്ഷാ ഭീഷണി; ടാറ്റ പരിഹാരം നേരത്തെ കണ്ടെത്തി, സിയേറയിൽ പരീക്ഷണം!


5 സ്റ്റാര്‍ സുരക്ഷയുള്ള കാറാണെങ്കിലും പലപ്പോഴും ജീവന്‍ നഷ്ടമാവുന്ന അപകടങ്ങള്‍ സംഭവിക്കാറുണ്ട്. ഇതിലൊന്നാണ് വലിയ ട്രക്കുകളുടേയും മറ്റും പുറകിലേക്ക് ഇടിച്ചു കയറിയുണ്ടാവുന്ന അപകടം. ഇത്തരം ദുരന്തങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടിക്കൊരുങ്ങുകയാണ് യൂറോ എന്‍സിഎപി. നിലവില്‍ ട്രക്കുകളിലുള്ള അണ്ടര്‍ റണ്‍ പ്രൊട്ടക്ഷന്‍ ബാരിയറുകള്‍ പലപ്പോഴും കാര്‍ യാത്രികരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് കണ്ടതോടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കാന്‍ വാഹന സുരക്ഷാ ഏജന്‍സി യൂറോ എന്‍സിഎപി ആവശ്യപ്പെട്ടിരിക്കുന്നത്.ട്രക്കുകളുടെ പിന്നില്‍ ഇടിച്ചുകയറിയുള്ള അപകടങ്ങളുടെ തീവ്രതയും കാരണങ്ങളും യൂറോ എന്‍സിഎപി പഠിച്ചിരുന്നു. ഇതില്‍ നിന്നും പഴയ കാറുകളിലെ അഡാസ് സംവിധാനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രക്കുകളും ട്രെയിലറുകളും കൃത്യമായി തിരിച്ചറിയുന്ന കാര്യത്തില്‍ പലപ്പോഴും പരാജയപ്പെടുന്നുവെന്ന് കണ്ടെത്തിയിരുന്നു. റോഡു പണികള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേക സുരക്ഷാ വാഹനങ്ങള്‍, കര്‍ട്ടന്‍ സൈഡ് ട്രെയിലറുകള്‍, സ്‌കെലിറ്റല്‍ ട്രെയിലറുകള്‍ എന്നിവയുള്‍പ്പടെയുള്ള വലിയ ചരക്കുവാഹനങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പരിശോധന. ഇത്തരം അപകടസാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാനാവുന്ന അഡാസ് സംവിധാനങ്ങള്‍ വരണമെങ്കില്‍ കുറഞ്ഞത് 15 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് യൂറോ എന്‍സിഎപിയുടെ തന്നെ വിലയിരുത്തല്‍.ഡ്രൈവര്‍ ശ്രദ്ധിക്കാതിരിക്കുകയോ കാറിലെ അഡാസ് സംവിധാനം പരാജയപ്പെടുകയോ ചെയ്താല്‍ ട്രക്കിനു പിന്നില്‍ കാറുകള്‍ ഇടിച്ചാല്‍ എന്തുസംഭവിക്കുമെന്നറിയാനുള്ള ക്രാഷ് ടെസ്റ്റുകളും യൂറോ എന്‍സിഎപി നടത്തി. 5 സ്റ്റാര്‍ സുരക്ഷാ റേറ്റിങുള്ള ഒരു ഇലക്ട്രിക്ക് കാര്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണം. അപകടത്തില്‍ നിന്നും അവസാന നിമിഷം വെട്ടിച്ചു മാറാന്‍ ശ്രമിക്കുമ്പോള്‍ സാധാരണ സംഭവിക്കാറുള്ള 30% പാസഞ്ചര്‍ സൈഡ് ഫ്രണ്ടല്‍ ഓഫ്‌സെറ്റ് രീതിയിലായിരുന്നു ആദ്യ പരീക്ഷണം. മണിക്കൂറില്‍ 56 കിലോമീറ്റര്‍ വേഗതയിലായിരുന്നു ഈ ഇടി പരീക്ഷ.ടാറ്റ സിയേറ പരീക്ഷണംടാറ്റ മോട്ടോഴ്‌സ് അവരുടെ പുതിയ സിയേറ.ഇവി പുറത്തിറക്കിയപ്പോള്‍ നടത്തിയ സുരക്ഷാ പരീക്ഷണവും ശ്രദ്ധ നേടിയിരുന്നു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ടിപ്പര്‍ ട്രക്കിന് പിന്നില്‍ സിയേറ.ഇവി അതിന്റെ അഡാസ് സാങ്കേതികവിദ്യയുടെ സഹായത്തില്‍ സ്വയം ബ്രേക്ക് ചെയ്ത് അപകടം ഒഴിവാക്കുന്നതും തൊട്ടുപിന്നാലെ മറ്റൊരു ട്രക്ക് വന്ന് സിയേറയുടെ പിന്നില്‍ ഇടിക്കുന്നതുമായിരുന്നു പരീക്ഷണം. പിന്നിലെ ഇടിയുടെ ആഘാതത്തില്‍ സിയേറ മുന്നിലെ ട്രക്കിനടിയിലേക്ക് ഇടിച്ചു കയറിയെങ്കിലും കാറിന്റെ മുന്‍ഭാഗം ഭാഗികമായി ട്രക്കിനടിയിലേക്ക് നീങ്ങിയെങ്കിലും യാത്രികര്‍ ഇരിക്കുന്ന കാബിന്‍ സുരക്ഷിതമായിരുന്നു.


Source link

Back to top button