AUTO
ആർസിയും ലൈസൻസും ഇനി മൊബൈലിൽ; കാർഡ് വീട്ടിലെത്തിക്കുന്ന രീതി നിർത്തി, ഇവ എങ്ങനെ ഡൗൺലോഡ് ചെയ്യാം

ടെസ്റ്റ് വിജയിച്ചു ലൈസൻസ് കിട്ടിയാലും അതു ഡിജിറ്റൽ രൂപത്തിൽ മാത്രമേ ഇപ്പോൾ ലഭിക്കൂ. പോസ്റ്റൽ വഴി അയച്ചുകൊടുക്കുന്ന രീതി ഇപ്പോഴില്ല. പരിവഹൻ സൈറ്റിൽനിന്നു വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് എന്നിവയുടെ പിഡിഎഫ് ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുക്കാം അല്ലെങ്കിൽ ഡിജിറ്റൽ ആയി തന്നെ ഉപയോഗിക്കാം. ആർസി ഡൗൺലോഡ് ചെയ്യേണ്ട വിധംആദ്യം www.parivahan.gov.in സൈറ്റിൽ പ്രവേശിക്കുക. അതിൽ ഓൺലൈൻ സർവീസസ് ക്ലിക്ക് ചെയ്തു വെഹിക്കിൾ റിലേറ്റഡ് സർവീസ് ക്ലിക്ക് ചെയ്യുക. ശേഷം സംസ്ഥാനം ഏതാണെന്നു തിരഞ്ഞെടുക്കുക. തുടർന്ന് വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ കൊടുത്തു ടിക് മാർക്ക് നൽകി പ്രൊസീഡ് ചെയ്യുക. വീണ്ടും പ്രൊസീഡ് ചെയ്യുന്നതോടെ മറ്റൊരു വിൻഡോ തുറന്നുവരുകയും അതിൽ ഡൗൺലോഡ് ഡോക്കുമെന്റ്സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. അതിൽ പ്രിന്റ് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്ന ഐക്കൺ തിരഞ്ഞെടുക്കുക. അതിനുശേഷം വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പർ നൽകി ചേസിസ് നമ്പറിന്റെ 5 അക്കങ്ങൾ രേഖപ്പെടുത്തുക. വാലിഡേറ്റ് ഇൻഫൊർമേഷൻ എന്ന ഭാഗം തിരഞ്ഞെടുത്ത് താഴെ കാണുന്ന ബോക്സ് ക്ലിക്ക് ചെയ്യുക. അതിനുശേഷം ഒടിപി ജനറേറ്റ് ചെയ്യുക. റജിസ്ട്രേഷൻ നമ്പറിനോടൊപ്പം കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ഒടിപി വരും. അതു നൽകുക. ശേഷം ഷോ ഡീറ്റെയിൽസ് എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക. അപ്പോൾ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കാണാം. അതു ഡൗൺലോഡ് ചെയ്തു, കാർഡ് ആയി പ്രിന്റ് ചെയ്യാം. ഡ്രൈവിങ് ലൈസൻസ്
Source link


