AUTO

വിപണി പിടിക്കാൻ ടാറ്റ മോട്ടോഴ്സ്; എത്തുന്നത് 5 കാറുകൾ


ഇന്ത്യയിലെ കാര്‍ വിപണിയിലെ ശക്തമായ സാന്നിധ്യമാണ് ടാറ്റ മോട്ടോഴ്‌സ്. ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിനുകളില്‍(ഐസിഇ) മാത്രമല്ല ഇലക്ട്രിക്ക്(ഇവി) വിഭാഗങ്ങളിലും വൈവിധ്യമാര്‍ന്ന മോഡലുകള്‍ ടാറ്റ മോട്ടോഴ്‌സിനുണ്ട്. കൂടുതല്‍ വൈവിധ്യമാര്‍ന്ന മോഡലുകളുമായി വിപണിയിലെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാനാണ് ടാറ്റ മോട്ടോഴ്‌സിന്റെ ശ്രമം. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ വിപണിയിലെത്തുന്ന അഞ്ചു കാറുകളെ പരിചയപ്പെടാം. പുതിയ വകഭേദങ്ങളുമായി ടാറ്റ നെക്‌സോണ്‍ഇന്ത്യയിലെ കാര്‍ വിപണിയില്‍ കടുത്ത മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ ടാറ്റ മോട്ടോഴ്‌സിന്റെ അഭിമാന മോഡലാണ് നെക്‌സോണ്‍. ഈ മത്സരം നേരിടാന്‍ പുതിയ വകഭേദങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ മോട്ടോഴ്‌സ്. ആകര്‍ഷകമായ വിലയില്‍ കൂടുതല്‍ ഫീച്ചറുകളും ഉള്‍പ്പെടുത്തിയായിരിക്കും പുതിയ വകഭേദങ്ങള്‍ എത്തുക. പെട്രോളിലും സിഎന്‍ജിയിലും പുതിയ പതിപ്പുകള്‍ ലഭ്യമാവും. ഫീച്ചറുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. സിഎന്‍ജി മോഡലുകളില്‍ ബൂട്ട്‌സ്‌പേസ് സംബന്ധിച്ച ക്രമീകരണമായിരിക്കും പ്രധാന മാറ്റം. മാരുതി സുസുക്കി ബ്രെസയുടെ പുതിയ പതിപ്പില്‍ അണ്ടര്‍ ബോഡി സിഎന്‍ജി ടാങ്ക് നല്‍കിയിരുന്നു. ഇതോടെ ബൂട്ട്‌സ്‌പേസ് നഷ്ടമാവുന്നുവെന്ന പ്രശ്‌നം പരിഹരിക്കാന്‍ ബ്രെസക്കായിരുന്നു. അതേസമയം നെക്‌സോണില്‍ നിലവില്‍ ഡ്യുവല്‍ സിലിണ്ടര്‍ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. പുതിയ വകഭേദങ്ങളില്‍ ഈ പരിമിതി മറികടക്കാന്‍ ടാറ്റ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരുമോ എന്നതായിരിക്കും പ്രധാന ചോദ്യം. ടാറ്റ സഫാരി ഇവിസഫാരിയുടെ ഇലക്ട്രിക്ക് പതിപ്പ് വിപണിയില്‍ അവതരിപ്പിക്കാനും ടാറ്റക്ക് പദ്ധതിയുണ്ട്. ടാറ്റയുടെ ആദ്യ 7 സീറ്റര്‍ ഇലക്ട്രിക് എസ്‌യുവിയായിരിക്കും സഫാരി ഇവി. ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ മൂന്നു നിര ഇലക്ട്രിക് എസ്‌യുവിയായ സഫാരി ഇവി പ്രധാനമായും താരതമ്യം ചെയ്യുക മഹീന്ദ്രയുടെ എക്‌സ്ഇവി 9എസുമായിട്ടായിരിക്കും. ഹാരിയര്‍ ഇവിയുടെ ആക്റ്റി.ഇവി+ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് സഫാരി ഇവിയും നിര്‍മ്മിക്കുക. ഹാരിയര്‍ ഇവി, സിയേറ ഇവി എന്നിവക്ക് സമാനമായ 65kWh, 75kWh ബാറ്ററി ഓപ്ഷനുകളിലാവും സഫാരി ഇവിയും എത്തുക. ഇതിനൊപ്പം 80kWh  ബാറ്ററി പാക്ക് കൂടി അവതരിപ്പിക്കാന്‍ ടാറ്റക്ക് പദ്ധതിയുണ്ട്. 550-600 കിലോമീറ്റര്‍ റേഞ്ചും ഉയര്‍ന്ന വകഭേദങ്ങളില്‍ ഓള്‍ വീല്‍ ഡ്രൈവ് ഓപ്ഷനും പ്രതീക്ഷിക്കാം. ടാറ്റയുടെ അത്യാധുനിക ടൈഡല്‍(TiDAL) ആര്‍ക്കിടെക്ചര്‍ സഫാരി ഇവിയിലും ഉണ്ടാവും. കണക്റ്റഡ് കാര്‍ ടെക്‌നോളജി, യുപിഐ അടിസ്ഥാനമാക്കിയുള്ള ഇന്‍ കാര്‍ പേമെന്റുകള്‍, ഓട്ടോ പാര്‍ക്കിങ്, അഡാസ് സുരക്ഷാ ഫീച്ചറുകള്‍, 540 ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള ഹൈടെക് ഫീച്ചറുകളും സഫാരി ഇവിയില്‍ ഉള്‍പ്പെടുത്തിയേക്കും. 


Sports ⏭️

Back to top button