SPORTS
മുനയൊടിയുന്ന ബുമ്രാസ്ത്രം! കളിക്കുമ്പോൾ പരുക്ക്, തിരിച്ചുവന്നാൽ ‘വർക്ക് ലോഡ് മാനേജ്മെന്റ്’; കരിയറിൽ നഷ്ടമായത് ഏകദേശം ഒന്നരവർഷം

ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ആരാധകർക്കും ‘വർക്ക് ലോഡ് മാനേജ്മെന്റ്’ എന്ന വാക്ക് പരിചയപ്പെടുത്തിയതിന്റെ ‘ക്രെഡിറ്റ്’ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് അവകാശപ്പെട്ടതാണ്. ഫോം കണ്ടെത്താൻ കഴിയാതെ വരുമ്പോൾ കളിക്കാരെ ടീമിൽനിന്നു പുറത്താക്കുന്ന പതിവു മാറി, ജോലി ഭാരം കുറയ്ക്കാൻ ടീമിൽനിന്ന് മാറ്റിനിർത്തുന്ന രീതിക്ക് പ്രചാരം ലഭിച്ചത് ബുമ്രയുടെ വരവോടെയാണ്. തുടർപരുക്കുകൾ കാരണം, പല നിർണായക പര്യടനങ്ങളിൽനിന്നും ടൂർണമെന്റുകളിൽനിന്നും ടീം മാനേജ്മെന്റ് വർക്ക് ലോഡ് മാനേജ്മെന്റിന്റെ പേരുപറഞ്ഞ് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. പരുക്കുകളോടു പടവെട്ടി, 15ന് ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരയിലൂടെ ബുമ്ര ടീമിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയിരിക്കെയാണ് വീണ്ടും ഫിറ്റ്നസ് വില്ലനായത്. അതോടെ ബുമ്രയെ മാറ്റി, ജമ്മു കശ്മീർ പേസർ അക്വിബ് നബിയെ ലങ്കൻ പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തി.ബുമ്രയുടെ കരിയറിലെ പ്രധാന പരുക്കുകൾ 2018 ജൂൺ: 2019 സെപ്റ്റംബർ: വെസ്റ്റിൻഡീസ് പര്യടനത്തിനു പിന്നാലെ പുറംവേദനയും പേശിവലിവും. 3 മാസത്തെ വിശ്രമം. ദക്ഷിണാഫ്രിക്ക, ബംഗ്ലദേശ് പരമ്പരകൾ നഷ്ടം.
Auto ⏭️


