NEWS

‘നിങ്ങളെയൊന്നും ഇതുവരെ പേടിച്ചിട്ടില്ല, ഇനി പേടിക്കുകയുമില്ല; തടയാൻ എന്റെ വാഹനത്തിൽ വ്യാജവാഴക്കുല ഇല്ല’


കോഴിക്കോട്∙ സുഹൃത്തിന്റെ ആഡംബര വാഹനം ഔദ്യോഗിക വാഹനമായി ഉപയോഗിച്ചെന്ന വാർത്തകളോട് പ്രതികരിച്ച് മന്ത്രി കെ.എം.ഷാജി. താൻ മന്ത്രി ആയപ്പോഴല്ല ഈ വാഹനം ഉപയോഗിച്ചു തുടങ്ങിയതെന്നു മന്ത്രി സമൂഹമാധ്യമത്തിലെ പോസ്റ്റിൽ പറ‍ഞ്ഞു. എത്രയോ വർഷങ്ങളായി ഇടയ്ക്കിടെ ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് ഉപയോഗിക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. ആവശ്യമായ അനുമതികൾ വാങ്ങിയാണ് വാഹനം ഉപയോഗിച്ചതെന്നും മന്ത്രി പറഞ്ഞു.∙ പോസ്റ്റിന്റെ പൂർണരൂപം:ഇപ്പോൾ “ഫേമസ്” ആയ റേഞ്ച് റോവർ ഞാൻ മന്ത്രി ആയപ്പോൾ ഉപയോഗിച്ചു തുടങ്ങിയതല്ല. എത്രയോ വർഷങ്ങൾ ആയി ഞാൻ ഇടയ്ക്കിടെ ഉപയോഗിക്കുന്ന വാഹനം ആണ്. ഞാൻ ഒരു അധികാര സ്ഥാനത്തും ഇല്ലാതിരുന്ന കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ ഒരു പാട് തവണ ഞാൻ ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്. നിരവധി തവണ വരികയും തിരിച്ചു പോകുകയും ചെയ്തിട്ടുണ്ട്. മാധ്യമ പ്രവർത്തകരെ, നിങ്ങളുടെ ആർക്കൈവിൽ നോക്കിയാൽ അത് കാണാം.


Fashion ⏭️

Back to top button