AUTO
ടാറ്റയുടെ പുതിയ കോംപാക്ട് സെഡാൻ ‘ഏരിസ്’ വിപണിയിൽ; പ്രാരംഭ വില 5.29 ലക്ഷം രൂപ

ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് സെഡാനായ ‘ഏരിസ്’ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 5.29 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില ആരംഭിക്കുന്നത്. നിലവിലുള്ള ജനപ്രിയ മോഡലായ ടിഗോറിന്റെ സമഗ്രമായ പരിഷ്കരിച്ച പതിപ്പായി എത്തുന്ന ഏരിസ്, അഞ്ച് പ്രധാന വേരിയന്റുകളിലാണ് ലഭ്യമാകുക. ഉപഭോക്താക്കൾക്കായി പെട്രോൾ മാനുവൽ, പെട്രോൾ എഎംടി, സിഎൻജി മാനുവൽ, സിഎൻജി എഎംടി എന്നീ നാല് ഡ്രൈവ്ട്രെയിൻ ഓപ്ഷനുകൾ കമ്പനി ഒരുക്കിയിട്ടുണ്ട്.വില വിവരങ്ങൾപെട്രോൾ മാനുവൽ പതിപ്പിന് 5.29 ലക്ഷം രൂപ മുതൽ 8.19 ലക്ഷം രൂപ വരെയും പെട്രോൾ എഎംടി പതിപ്പിന് 6.69 ലക്ഷം രൂപ മുതൽ 8.74 ലക്ഷം രൂപ വരെയുമാണ് വില. പരിസ്ഥിതി സൗഹൃദവും ഇന്ധനക്ഷമതയുമുള്ള സിഎൻജി മാനുവൽ മോഡൽ 6.29 ലക്ഷം രൂപ മുതൽ 9.19 ലക്ഷം രൂപ വരെയും, സിഎൻജി എഎംടി മോഡൽ 7.69 ലക്ഷം രൂപ മുതൽ 9.74 ലക്ഷം രൂപ വരെയുമുള്ള എക്സ്-ഷോറൂം വിലകളിൽ സ്വന്തമാക്കാം.ഡിസൈനും പ്ലാറ്റ്ഫോമുംക്യാബിനും അത്യാധുനിക ഫീച്ചറുകളുംപ്രീമിയം അനുഭവം സമ്മാനിക്കുന്ന നിരവധി നൂതന ഫീച്ചറുകൾ ഉൾഭാഗത്ത് നൽകിയിട്ടുണ്ട്. 10.25 ഇഞ്ച് വലിപ്പമുള്ള ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ, ഇൻബിൽറ്റ് ഡാഷ്ക്യാം വിത്ത് ഡിവിആർ, വയർലെസ് സ്മാർട്ട്ഫോൺ ചാർജിങ്, കണക്റ്റഡ് കാർ ടെലിമാറ്റിക്സ് എന്നിവ ഇതിലുണ്ട്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾക്കായി മുൻനിരയിലെ വെന്റിലേറ്റഡ് സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, റിയർ എസി വെന്റുകൾ, ഡ്രൈവർ ആംറെസ്റ്റ് എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.
Sports ⏭️




