AUTO
മെഴ്‌സിഡീസ് ബെൻസിൻറെ എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ ഇന്ത്യയിൽ അവതരിപ്പിച്ചു

ആഡംബര കാർ നിർമാതാക്കളായ മെഴ്‌സിഡീസ് ബെൻസിൻ്റെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ പുതിയ മെഴ്‌സിഡീസ് എഎംജി ഇ 53 ഹൈബ്രിഡ് 4മാറ്റിക്+ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. 28.6 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ഉപയോഗിച്ച് മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത്തിൽ പൂർണമായും വൈദ്യുതിയിലും സഞ്ചരിക്കാനാകും. ഡബ്ല്യു.എൽ.ടി.പി. മാനദണ്ഡപ്രകാരം ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ വൈദ്യുതി മാത്രം ഉപയോഗിച്ച് വാഹനം സഞ്ചരിക്കും. 11 കിലോവാട്ട് എ.സി. ഓൺബോർഡ് ചാർജർ വാഹനത്തിനൊപ്പം സ്റ്റാൻഡേർഡായി ലഭിക്കും. എഎംജി റൈഡ് കൺട്രോൾ സസ്പെൻഷനും ഓൾ-വീൽ ഡ്രൈവ് സംവിധാനമായ എഎംജി പെർഫോമൻസ് 4മാറ്റിക്+, ആക്റ്റീവ് റിയർ-ആക്‌സിൽ സ്റ്റിയറിങ് എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. റീജെൻ ബ്രേക്കിങ്ങും വിവിധ ഡ്രൈവിങ് മോഡുകളും വാഹനത്തിലുണ്ട്.എഎംജി സ്പോർട്സ് സീറ്റുകളാണ് വാഹനത്തിനുള്ളത്. കൂടാതെ എം.ബി.യു.എക്സ്. ഇൻഫോടെയ്ൻമെന്റ് സംവിധാനം, ബർമെസ്റ്റർ 4ഡി സറൗണ്ട് സൗണ്ട്, ഡോൾബി അറ്റ്മോസ് ഓഡിയോ, പിൻഭാഗത്തെ ഇലക്ട്രിക് സൺബ്ലൈൻഡ് ഉൾപ്പെടെ നിരവധി പ്രീമിയം സൗകര്യങ്ങളും വാഹനത്തിലുണ്ട്.
Sports ⏭️


