AUTO

ഇറക്കാമെന്ന് പറയും ഇറക്കല്ലേ മക്കളെ! വെള്ളത്തിലായി ഓഫ് റോഡ് എസ്‍യുവികൾ!


കേരളം വീണ്ടും പ്രളയഭീതിയിൽ അമരുമ്പോൾ ദുരന്തമുഖത്ത് രക്ഷകരാകേണ്ട ഓഫ്-റോഡ് വാഹനങ്ങൾ  വഴിയാധാരമാകുന്നു. എത്ര വലിയ വെള്ളക്കെട്ടിലും നിസ്സാരമായി ഓടിച്ചുപോകാം എന്ന് പരസ്യങ്ങളിലൂടെ  പ്രചരിപ്പിക്കുന്ന വാഹന നിർമാതാക്കളുടെ വാഗ്ദാനങ്ങൾ എത്രത്തോളം പൊള്ളയാണെന്ന് ഈ മഴക്കാലം വീണ്ടും തെളിയിച്ചു. ഈ പ്രളയത്തിന് വെള്ളത്തിലിറക്കിയ ടൊയോട്ട ഹൈലക്സും മഹീന്ദ്ര ഥാർ റോക്സും പണിമുടക്കുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.ഏത് പ്രതിസന്ധിയും തരണം ചെയ്യുമെന്ന് വാഗ്ദാനം നൽകുന്ന മഹീന്ദ്രയുടെ റോക്‌സും റാന്നി ടൗണിലെ വെള്ളക്കെട്ടിൽ വീണുപോയി. ടയറുകൾ മുങ്ങുന്ന വെള്ളത്തിൽ ഇറക്കരുതെന്ന പ്രാഥമിക സുരക്ഷപോലും പരിഗണിക്കാതെ വെള്ളത്തിലൂടെ വാഹനമോടിച്ചതാണ് റോക്സിനും വിനയായത്.നിർമാതാക്കളുടെ വാഗ്ദാനങ്ങൾ വിശ്വസിക്കാമോ?വാഹനം വിറ്റഴിക്കാൻ വേണ്ടി കമ്പനികൾ നൽകുന്ന ആകർഷകമായ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും ദയവായി ആരും വീണുപോകരുത്. “ഏത് വെള്ളത്തിലും ഇറക്കാം” എന്ന് കമ്പനികൾ എത്രതവണ പറഞ്ഞാലും, അത്തരം സാഹസികതകൾക്ക് മുതിരാതിരിക്കുക. വെള്ളക്കെട്ടുകളിലൂടെയുള്ള യാത്ര ഒഴിവാക്കുന്നതാണ് നിങ്ങളുടെ ജീവനും വാഹനത്തിനും എപ്പോഴും സുരക്ഷിതം!വാഹനം വെള്ളത്തിൽ പെട്ടാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ


Sports ⏭️

Back to top button