AUTO
വിപണി പിടിക്കാൻ മഹീന്ദ്ര; സ്കോർപ്പിയോയും ഥാറും പുതിയ രൂപത്തിൽ, കൂടെ 8 പുത്തൻ മോഡലുകളും!

ഇന്ത്യയുടെ എസ്‌യുവി വിപണിയിലെ കരുത്തുറ്റ സാന്നിധ്യമാണ് മഹീന്ദ്ര. പെട്രോള്‍ എസ്‌യുവികള്‍ മാത്രല്ല മഹീന്ദ്രയുടെ ഇലക്ട്രിക്ക് എസ്‌യുവികളും ഇപ്പോള്‍ തരംഗമാണ്. കരുത്തുകാണിക്കുന്ന ഡിസൈന്‍, പ്രീമിയം കാബിന്‍, മികച്ച ഫീച്ചറുകള്‍ എന്നിവക്കൊപ്പം താങ്ങാവുന്ന വിലയും കൂടിയായപ്പോഴാണ് മഹീന്ദ്രയുടെ എസ്‌യുവികള്‍ ഇന്ത്യയില്‍ വിപണി പിടിച്ചത്. ഭാവിയിലും മികച്ച മോഡലുകള്‍ പുറത്തിറക്കി ശക്തമായ മത്സരം തുടരാനാണ് മഹീന്ദ്രയുടെ തീരുമാനം. ഇന്ത്യയിലും വിദേശ വിപണികളിലും മഹീന്ദ്ര പുറത്തിറക്കാന്‍ പോവുന്ന പത്ത് മോഡലുകളെ പരിചയപ്പെടാം. ∙മുഖംമിനുക്കി സ്‌കോര്‍പിയോ എന്‍∙മുഖംമിനുക്കി സ്‌കോര്‍പിയോ ക്ലാസിക് സ്‌കോര്‍പിയോ ക്ലാസിക് പതിപ്പിനും മഹീന്ദ്ര ഫേസ്‌ലിഫ്റ്റ് നല്‍കുന്നുണ്ട്. തലമുറകള്‍ മാറിയിട്ടും സ്‌കോര്‍പിയോയുടെ പരുക്കന്‍ ലുക്കും തനിമയും ഇഷ്ടപ്പെടുന്ന വലിയ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഈ അപ്‌ഗ്രേഡ്. ചെറിയ തോതില്‍ ഡിസൈനിലും മാറ്റങ്ങളുണ്ടാവും. വിശ്വസ്തനായ 2.2 ലീറ്റര്‍ എംഹോക്ക് ടര്‍ബോ ഡീസല്‍ എന്‍ജിന്‍ തുടരും. 6 സ്പീഡ് മാനുവല്‍ മാത്രമായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനാവുക. ഓട്ടമാറ്റിക് പതിപ്പ് ഉണ്ടാവില്ല. ∙മുഖംമിനുക്കി ഥാര്‍ കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്ര അവരുടെ ജനപ്രിയ ഓഫ്‌റോഡ് എസ്‌യുവി ഥാറിന്റെ ഫേസ്‌ലിഫ്റ്റ് വിപണിയിലെത്തിച്ചത്. ഇതിനു പിന്നാലെ തന്നെ വാഹനത്തിന്റെ അടുത്ത അപ്‌ഗ്രേഡ് നല്‍കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര ഇപ്പോള്‍. പുതിയ ഥാറിന്റെ പരീക്ഷണ ഓട്ടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഥാര്‍ റോക്‌സിന് സമാനമായ ആധുനിക എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാംപുകളാണ് പുതിയ പതിപ്പിന്റെ പ്രധാന ആകര്‍ഷണം. ഥാര്‍ റോക്‌സിന്റെ സ്‌റ്റൈലിഷ് ഫീച്ചറുകളായിരിക്കും പ്രധാനമായും പുതിയ ഫേസ്‌ലിഫ്റ്റഡ് ഥാറിലുണ്ടാവുക. മുന്നിലെ ഗ്രില്ലില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഥാറിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കും. 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ തുടരും. വിഷന്‍ എസ് ∙വിഷന്‍ എക്‌സ് മഹീന്ദ്രയുടെ മറ്റൊരു സബ് 4 മീറ്റര്‍ എസ്‌യുവിയായ വിഷന്‍ എക്‌സ് ഉത്പാദന ഘട്ടത്തിലേക്ക് കടക്കുകയാണ്. നിലവിലെ എക്‌സ്‌യുവി 3എക്‌സ്ഒയുടെ പകരക്കാരനായാണ് വിഷന്‍ എക്‌സിന്റെ വരവ്. വിഷന്‍ എസ് പോലെ എന്‍യു-ഐക്യു പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വിഷന്‍ എക്‌സിന്റെ വരവ്. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളും മാനുവല്‍, ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും പ്രതീക്ഷിക്കാം. വലിയ മത്സരം നടക്കുന്ന കോംപാക്ട് എസ്‌യുവി വിപണിയിലെ ആധിപത്യം ഉറപ്പിക്കുകയാണ് വിഷന്‍ എക്‌സിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്. ∙ഥാര്‍ റോക്‌സ് 1.5 ഡീസല്‍ സാധാരണക്കാരായ ഓഫ് റോഡ് പ്രേമികള്‍ക്കായി വില കുറഞ്ഞ ബജറ്റ് പതിപ്പ് എന്ന മഹീന്ദ്രയുടെ വാഗ്ദാനമാണ് ഥാര്‍ റോക്‌സ് 1.5 ലീറ്ററിലൂടെ പാലിക്കുന്നത്. 1.5 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്റെ കരുത്തുമായാണ് ഥാര്‍ റോക്‌സിന്റെ പുതിയ വകഭേദം എത്തുന്നത്. 3 ഡോര്‍ ഥാറിന് കരുത്താകുന്ന അതേ എന്‍ജിനാണിത്. അത്യാവശ്യം ഫീച്ചറുകള്‍ മാത്രം ഉള്‍പ്പെടുത്തിയാവും ഈ മോഡല്‍ എത്തുക. റിയര്‍ വീല്‍ ഡ്രൈവ് ഓപ്ഷനില്‍ മാത്രമാവും ഈ മോഡലിലുണ്ടാവുക. ഓഫ് റോഡ് ലുക്കും 5 ഡോര്‍ എസ്‌യുവിയുടെ കംഫര്‍ട്ടും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ ഥാര്‍ റോക്‌സ് 1.5 ഡീസല്‍ വഴി സാധിക്കും.
Source link


