NEWS
‘കണ്ണിലെ ചുവപ്പുനിറം മാറാൻ വിദ്യാർഥികൾ ഐ ഡ്രോപ്സ് ഒഴിക്കും; അന്ന് മൊത്തമായി അവർ സിറിഞ്ച് വാങ്ങിയപ്പോൾ സംശയം തോന്നി’

കോട്ടയം ∙ ‘അന്ന് സിറിഞ്ചുകൾ കൂട്ടമായി വാങ്ങുന്നതു കണ്ടപ്പോൾ സംശയം തോന്നി. അംഗങ്ങൾക്ക് മുന്നറിയിപ്പുും നൽകി. തൂഫാന് പിന്തുണ നൽകുന്നതിന് കാരണം അതാണ്’, ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എകെസിഡിഎ) സംസ്ഥാന പ്രസിഡന്റ് എൻ.വി. മോഹൻ പറഞ്ഞു. എന്തുകൊണ്ടാണ് മെഡിക്കൽ ഷോപ്പ് ഉടമകൾ തൂഫാൻ വാറിയേഴ്സ് ശൃംഖലയിൽ ചേരുന്നത്? വ്യക്തമായ കാരണങ്ങളുണ്ട്. മരുന്നു വിൽപ്പനയുടെ മറവിൽ ലഹരി മരുന്ന് ഉപയോഗം എങ്ങനെയാണ് നടക്കുന്നത്. എൻ.വി. മോഹൻ പറയുന്നു. ഓപ്പറേഷൻ തൂഫാൻ വരുന്നതിനു മുൻപേ സമൂഹത്തിൽ ലഹരി ഉപയോഗത്തിനു തടയിടാനുള്ള ശ്രമങ്ങൾ തങ്ങൾ ആരംഭിച്ചിരുന്നു. കൊച്ചി കേന്ദ്രീകരിച്ചുള്ള മരുന്നു വിൽപനശാലകളിൽ മുൻപ് സിറിഞ്ച് വാങ്ങാൻ ആളുകൾ കൂടുതൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ അംഗങ്ങൾക്കു മുന്നറിയിപ്പ് നൽകി.
Source link


