AUTO

വൈകിട്ട് 6 നും 9 നും ഇടയിൽ അപകടങ്ങൾ കൂടുന്നു: ചെറിയ അശ്രദ്ധ ജീവൻ തന്നെ കളയാം, ഈ മുൻകരുതലുകളെടുത്തേ പറ്റൂ


ഈ വർഷം ഏപ്രിൽ വരെയുള്ള കണക്ക് പ്രകാരം 18,598 റോഡപകടങ്ങൾ കേരളത്തിലുണ്ടായിട്ടുണ്ട്. അതിൽ 1384 പേർ മരിക്കുകയും 21,255 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസിന്റെ കയ്യിലുള്ള കണക്കാണിത്. ഈ അപകടങ്ങളിൽ ഭൂരിഭാഗവും നടന്നത് വൈകുന്നേരങ്ങളിലാണ്. എന്തുകൊണ്ടാണ് സന്ധ്യകഴിഞ്ഞുള്ള സമയത്ത് അപകടനിരക്ക് വർധിക്കുന്നത്? ചില കണക്കുകളിതാ…6 മണി മുതൽ 9 മണി വരെകേരളത്തിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് വൈകുന്നേരം 6:00 മണിക്കും രാത്രി 9:00 മണിക്കും ഇടയിലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പകൽവെളിച്ചം മാറി ഇരുട്ട് വീഴുന്ന ഈ സന്ധ്യാസമയം നമ്മുടെ റോഡുകളിൽ ഏറ്റവും അപകടം നിറഞ്ഞതാണ്. എന്തുകൊണ്ട് ഈ സമയം കൂടുതൽ അപകടകരം?∙ കാഴ്ചയിലെ മങ്ങൽ:∙ തിടുക്കവും യാത്രാക്ഷീണവും: ജോലി കഴിഞ്ഞ് എത്രയും വേഗം വീട്ടിലെത്താനുള്ള തിടുക്കവും പകൽ മുഴുവൻ അധ്വാനിച്ചതിന്റെ ക്ഷീണവും ശ്രദ്ധക്കുറവിനു കാരണമാകുന്നു.∙ അമിതവേഗം: ട്രാഫിക് ബ്ലോക്കുകളിൽ പെടാതിരിക്കാൻ പലരും ഈ സമയത്ത് അമിതവേഗം എടുക്കാറുണ്ട്.


Source link

Back to top button