AUTO

പാക്ക് വിമാനം താഴേക്ക് വീണത് സെക്കൻഡുകൾക്കുള്ളിൽ! അറേബ്യൻ കടലിനു മുകളിൽ സംഭവിച്ചതെന്ത്?


യുഎഇയിലെ ഷാർജയിൽ നിന്നും പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് സർവീസ് നടത്തിയിരുന്ന കെ2 എയർവേയ്‌സിന്റെ ബോയിങ് 737-400 ചരക്കുവിമാനം അറേബ്യൻ കടലിനു മുകളിൽ വച്ച് കാണാതായി. ചൊവ്വാഴ്ച രാത്രി വൈകിയാണ് വിമാനവുമായുള്ള റഡാർ, റേഡിയോ ബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കപ്പെട്ടത്. വിമാനത്തിൽ അഞ്ച് ജീവനക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ അധികൃതർ പുറത്തുവിട്ടിട്ടില്ലെങ്കിലും, വിമാനം കടലിൽ തകർന്നുവീണതാകാമെന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തകർ. പാക്കിസ്ഥാൻ നാവികസേനയും വ്യോമസേനയും സംയുക്തമായി കടലിൽ വലിയ തോതിലുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.∙ സാങ്കേതിക തകരാറും റഡാറിൽ നിന്നും അപ്രത്യക്ഷമായ അവസാന നിമിഷങ്ങളുംകെടിഎ 1732 എന്ന ഫ്ലൈറ്റ് നമ്പരിൽ സർവീസ് നടത്തിയിരുന്ന വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലേക്ക് അടുക്കുന്നതിനിടെയാണ് സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടത്. പാക്കിസ്ഥാൻ സ്റ്റാൻഡേർഡ് സമയം രാത്രി 9.18 ഓടെ വിമാനത്തിലെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ സംഭവിച്ചതായി പൈലറ്റുമാർ കറാച്ചി ഏരിയ കൺട്രോൾ സെന്ററിനെ അറിയിച്ചിരുന്നു.തുടർന്ന് എയർ ട്രാഫിക് കൺട്രോളർമാർ പൈലറ്റുമാർക്ക് ആവശ്യമായ നാവിഗേഷൻ നിർദേശങ്ങൾ നൽകി മുന്നോട്ട് നയിച്ചെങ്കിലും, കേവലം മൂന്ന് മിനിറ്റുകൾക്കുള്ളിൽ (രാത്രി 9.21 ന്) വിമാനവുമായുള്ള ആശയവിനിമയം പൂർണമായും നഷ്ടപ്പെടുകയായിരുന്നു. കറാച്ചിയിൽ നിന്നും ഏകദേശം 155 നോട്ടിക്കൽ മൈൽ (287 കിലോമീറ്റർ) പടിഞ്ഞാറ് മാറിയാണ് വിമാനം റഡാറിൽ നിന്നും അപ്രത്യക്ഷമായത്. അവസാന നിമിഷങ്ങളിൽ വിമാനം വളരെ വേഗത്തിൽ താഴേക്ക് പതിക്കുകയും പെട്ടെന്ന് ദിശ മാറുകയും ചെയ്തതായി റഡാർ ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.∙ ഞെട്ടിക്കുന്ന ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾവ്യോമയാന നിരീക്ഷണ വെബ്‌സൈറ്റായ ഫ്ലൈറ്റ്‌റഡാൽ24 പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വിമാനത്തിനുള്ളിൽ ഗുരുതരമായ എന്തോ അടിയന്തര സാഹചര്യം ഉണ്ടായതായി സൂചന ലഭിക്കുന്നു. ട്രാക്കിങ് വിവരങ്ങൾ താഴെ പറയുന്ന വിധമാണ്:16.18 UTC: വിമാനം 35,000 അടി ഉയരത്തിൽ സാധാരണ രീതിയിൽ സഞ്ചരിക്കുന്നു.


Source link

Back to top button