AUTO

ആഡംബര കാർ ഫാക്ടറി പിടിച്ചടക്കി ഹ്യൂമനോയിഡ്! മനുഷ്യരെ തോൽപിക്കുന്ന കാഴ്ച കണ്ട് ലോകം ഞെട്ടി; ഇത് വരാനിക്കുന്ന വൻ മാറ്റത്തിന്റെ സൂചന


ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രംഗമല്ലിത്. 2026ൽ ആഗോള വാഹന നിർമാണ രംഗം സാക്ഷ്യം വഹിക്കുന്ന യാഥാർഥ്യമാണ്. മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഹ്യൂമനോയിഡ് റോബോട്ടുകൾ ഇനി ബിഎംഡബ്ല്യു കാറുകൾ നിർമിക്കും. യുഎസിലെ സൗത്ത് കരോലിനയിലുള്ള ബിഎംഡബ്ല്യുവിന്റെ സ്പാർട്ടൻബർഗ് പ്ലാന്റിലെ പുലർച്ചെയുള്ള ഷിഫ്റ്റ്. മെഷീനുകളുടെ പതിവ് ശബ്ദങ്ങൾക്കിടയിലേക്ക് നാല് പുതിയ ജീവനക്കാർ നടന്നെത്തുന്നു. എന്നാൽ അവർക്ക് ശ്വാസകോശങ്ങളില്ല, വിശ്രമമില്ല, ചർമത്തിന് പകരം തിളങ്ങുന്ന ലോഹക്കൂട്ടുകളാണ് ശരീരത്തിലുള്ളത്. റോബോട്ടിക്സ് സ്റ്റാർട്ടപ്പായ ‘ഫിഗർ എഐ’ വികസിപ്പിച്ച ‘ഫിഗർ 03’ എന്ന അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ടുകളാണവർ.∙ മനുഷ്യനെ വെല്ലുന്ന കാര്യശേഷിവിഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ കൗതുകമുണർത്തുന്നതാണ്. ബിഎംഡബ്ല്യു ഫാക്ടറി ഫ്ലോറിൽ നിൽക്കുന്ന ഫിഗർ 03 റോബോട്ടുകളിലൊന്ന് മുന്നോട്ട് നടന്ന് ഒരു വലിയ ട്രോളി തനിയെ വലിച്ച് പിന്നിലേക്ക് മാറ്റുന്നു. തുടർന്ന്, തരംതിരിക്കാത്ത വലിയ പെട്ടികളിൽ കിടക്കുന്ന വിവിധ വാഹന ഘടകങ്ങൾ ഓരോന്നായി കൈകളിൽ എടുക്കുന്നു. അവ ഏത് തരത്തിലുള്ള ഭാഗങ്ങളാണെന്ന് സ്വയം തിരിച്ചറിഞ്ഞ്, കൃത്യമായി ആ ട്രോളിയിലേക്ക് അടുക്കി വയ്ക്കുന്നു.∙ ഹെലിക്സ് 02: ഫിഗറിന്റെ മസ്തിഷ്കംഫിഗർ 03 റോബോട്ടിന്റെ ഈ അദ്ഭുതപ്രവർത്തനങ്ങൾക്ക് പിന്നിൽ അതിന്റെ തനത് ഓപ്പറേറ്റിങ് സിസ്റ്റമായ ‘ഹെലിക്സ് 02’ ആണ്. റോബോട്ടിന്റെ കൈകൾ, കൈപ്പത്തികൾ, ശരീരം, പാദങ്ങൾ എന്നിവയെ ഒരേസമയം ഏകോപിപ്പിക്കാൻ ഈ സിസ്റ്റത്തിന് സാധിക്കും. ഭാരമേറിയ ട്രോളികൾ വലിക്കുമ്പോൾ വീണുപോകാതെ ശരീരഭാരം ക്രമീകരിക്കാനും, നടക്കുമ്പോൾ തന്നെ സാധനങ്ങൾ കൈകാര്യം ചെയ്യാനും റോബോട്ടിനെ പ്രാപ്തമാക്കുന്നത് ഈ സാങ്കേതികവിദ്യയാണ്.


Source link

Back to top button