NEWS
തേജസും റഫാലും എഫ്-35ഉം, ‘തരംഗ് ശക്തി’യിൽ ഒന്നിച്ച് പറന്ന് ലോകത്തിലെ ഏറ്റവും ശക്തമായ പോർവിമാനങ്ങൾ!

ആകാശത്തിന്റെ കാവൽക്കാരുടെ കരുത്ത് ലോകം വിസ്മയത്തോടെ നോക്കിക്കാണുന്ന ചരിത്ര മുഹൂർത്തം! ആഗോള പ്രതിരോധ ഭൂപടത്തിൽ ഇന്ത്യയുടെ സൈനിക കുതിപ്പ് മറ്റൊരു സുവർണ അധ്യായം കൂടി രചിക്കുകയാണ്. വിദേശ മണ്ണിലെ അത്യാധുനിക പോർവിമാനങ്ങൾ നമ്മുടെ സ്വന്തം ‘തേജസിനൊപ്പം’ ഒരേ ആകാശത്ത് കുതിക്കുന്ന അപൂർവ കാഴ്ചയ്ക്ക് രാജസ്ഥാൻ ജോധ്പുർ വ്യോമസേനാ താവളം സാക്ഷ്യം വഹിക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനമായ ‘തരംഗ ശക്തി’ വെറുമൊരു അഭ്യാസമെന്നതിലുപരി, ഇന്ത്യയുടെ പ്രതിരോധ കരുത്തിന്റെ പ്രഖ്യാപനമായി മാറുകയാണ്.ആകാശത്ത് വിസ്മയം തീർത്ത് ലോകത്തിലെ കരുത്തൻ യുദ്ധവിമാനങ്ങൾ ഇന്ത്യയുടെ തദ്ദേശീയമായി നിർമ്മിച്ച അഭിമാനമായ തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ഫ്രാൻസിന്റെ കരുത്തനായ റഫാൽ, അമേരിക്കയുടെ അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററായ എഫ്-35എ ലൈറ്റ്നിങ് II, റഷ്യൻ നിർമ്മിത സുഖോയ് ജെറ്റുകൾ എന്നിവയെല്ലാം ഒരൊറ്റ ഫോർമേഷനിൽ ആകാശത്ത് ഒരുമിച്ചുപറന്നത് വ്യോമസേനാ ചരിത്രത്തിലെ സമാനതകളില്ലാത്ത കാഴ്ചയായി മാറി. വ്യോമസേനഎക്സ്പേജിലൂടെ പങ്കുവെച്ച ഈ വിഡിയോ ഇതിനകം തന്നെ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തുന്ന വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.തന്ത്രപരമായ നീക്കങ്ങളും സംയുക്ത പരിശീലനവും വിഷ്വൽ-റേഞ്ച്, ബിയോണ്ട്-വിഷ്വൽ-റേഞ്ച് കോംബാറ്റ് മിഷനുകൾ, എയർ മൊബിലിറ്റി ഓപ്പറേഷനുകൾ, ആകാശത്തുവെച്ചുള്ള ഇന്ധനം നിറയ്ക്കൽ, കോംബാറ്റ് സെർച്ച് ആൻഡ് റെസ്ക്യൂ ദൗത്യങ്ങൾ എന്നിവയെല്ലാം ഈ അഭ്യാസപ്രകടനങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.
Fashion ⏭️




