NEWS
ഗ്യാനേഷ് കുമാറിന്റെ രാജി; ജന്തർ മന്തറിൽ സംഘർഷാവസ്ഥ: സമരക്കാരെ ബലമായി കസ്റ്റഡിയിലെടുക്കുന്നു

ന്യൂഡൽഹി∙ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ സംഘർഷം. പ്രതിഷേധക്കാരെ പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുന്നു. കപിൽ സിബൽ, പ്രശാന്ത്, ഭൂഷൺ, യോഗേന്ദ്ര യാദവ്, നേഹ ബോറ തുടങ്ങിയവർ വിദ്യാർഥികൾക്ക് പിന്തുണയുമായി ജന്തർ മന്തറിലെത്തിയിട്ടുണ്ട്. ‘ആ ഒരാളെ രക്ഷിക്കാനായി അവർ ആയിരത്തോളം പൊലീസുകാരെ ഉപയോഗിക്കുകയാണ്.’–നേഹ ബോറ പറഞ്ഞു. സമരത്തെ നേരിടാൻ ആയിരക്കണക്കിന് പൊലീസുദ്യോഗസ്ഥരെയാണ് ഡൽഹിയിൽ വിന്യസിച്ചിട്ടുള്ളത്. ആം ആദ്മി പാർട്ടി, എസ്എഫ്ഐ, എൻഎസ്യുഐ, ഇന്ത്യൻ യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം രാവിലെ 11 ഓടെയാണ് ആരംഭിച്ചത്. ജന്തർ മന്തറിൽനിന്ന് മാത്രം 750 ഓളം പേരെ കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. രാവിലെ 200ലേറെപ്പേരെ വീട്ടുതടങ്കലിലാക്കിയിരുന്നു.
Fashion ⏭️




