SPORTS

ഐഎൽടി20: മലയാളി താരം അലിഷാൻ ഷറഫുവിന് 1.5 കോടി; വിലയേറിയ രണ്ടാമത്തെ താരം


ദുബായ് ∙ യുഎഇയിലെ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായ ഐഎൽടി20യിലെ വിലയേറിയ രണ്ടാമത്തെ താരമായി മലയാളിയായ അലിഷാൻ ഷറഫു. യുഎഇ ദേശീയ ടീമംഗം കൂടിയായ ഇരുപത്തിമൂന്നുകാരൻ അലിഷാനെ 1.10 ലക്ഷം ഡോളറിന് (ഏകദേശം 1.5 കോടി രൂപ) അബുദാബി നൈറ്റ് റൈഡേഴ്സാണ് സ്വന്തമാക്കിയത്. യുഎഇ ടീം ക്യാപ്റ്റൻ മുഹമ്മദ് വസീമാണു വിലയേറിയ താരം (2.5 കോടിരൂപ). ഇതുകൂടാതെ, അബുദാബി ടി10 പ്ലേയർ ഡ്രാഫ്റ്റിലും അലിഷാൻ കളിക്കും. അറേബ്യൻ ഏസസ് ആണ് താരത്തെ സ്വന്തമാക്കിയത്.


Auto ⏭️

Back to top button