NEWS

അങ്ങനെ വന്നാൽ സംസ്ഥാന പൊതുശല്യം ഓർമ ആകും: ടിനിയെ പരിഹസിച്ച് എം.എ. നിഷാദ്


അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ നിര്‍ദേശിച്ച കോടതി ഉത്തരവിൽ പ്രതികരിച്ച് സംവിധായകൻ എം.എ. നിഷാദ്. ടിനി ടോമിന്റെ പേര് പറയാതെ, ‘ഡീം ഡോങ്ങ്’ എന്ന് അഭിസംബോധന ചെയ്താണ് നിഷാദിന്റെ കുറിപ്പ്. കോടതിയിൽ മജിസ്‌ട്രേറ്റിനെ അനുകരിക്കാൻ ശ്രമിക്കരുതെന്ന ഉപദേശമാണ് നിഷാദ് പരിഹാസരൂപേണ പറയുന്നത്.‘‘പ്രിയപ്പെട്ട ഡീം ഡോങ്ങ്, താങ്കൾ ദയവായി കോടതി കയറി ജഡ്ജിയെ മിമിക്രി കാണിച്ച് ചിരിപ്പിക്കാൻ ശ്രമിക്കരുത്….അങ്ങനെ സംഭവിച്ചാൽ എല്ലാ വകുപ്പും മാറും…. കടുപ്പമേറിയ ശിക്ഷക്ക് കളമൊരുങ്ങും..  അങ്ങനെ വന്നാൽ സംസ്ഥാന പൊതുശല്യം ഓർമ ആകും. ഒരുപദേശമാണ് വേണമെങ്കിൽ സ്വീകരിക്കാം..വർഗീയ അധിക്ഷേപവും സ്ത്രീത്വത്തെ അപമാനിക്കലും ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങളിൽ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കേസ് എടുക്കാൻ യാതൊന്നും ഇല്ലെന്ന് കാണിച്ച് കടവന്ത്ര പൊലീസ് നൽകിയ റിപ്പോർട്ട് പൂർണ്ണമായും തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നിർണായക നീക്കം. 


Source link

Back to top button