AUTO

ഗാരിജിലേക്ക് അടുത്ത ലാൻഡ് റോവറും എത്തി; ഇന്ത്യയിലെ ആദ്യ ഡിഫൻഡർ ഒക്ടാ ബ്ലാക്കിന്റെ ഉടമ ഇനി ഈ മലയാളി!


ഇന്ത്യയിലെ ആദ്യത്തെ ഡിഫൻഡർ ഒക്ട ബ്ലാക്ക് എഡിഷൻ സ്വന്തമാക്കി ഒരു മലയാളി. ലാൻഡ് റോവറിനെ ഇത്രയധികം സ്നേഹിക്കുന്ന മറ്റാരെങ്കിലുമുണ്ടോ? ഒരുപാട് റേഞ്ച് റോവർ സ്വന്തമാക്കിയ കേരളത്തിലെ ഷെമി മുസ്തഫയാണ് പുതിയ താരത്തെയും ഗാരിജിലെത്തിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ ഈ ലാൻഡ് റോവർ പാഷനാണ് ഡിഫൻഡർ ഒക്ട ബ്ലാക്ക് എഡിഷനിലേക്കും എത്തിയത്.ഡിഫൻഡർ ഒക്ട ബ്ലാക്ക് എഡിഷൻഡിഫൻഡറിന്റെ പൂർണ്ണമായും കറുപ്പ് നിറത്തിലുള്ള ‘ഡിഫെൻഡർ ഒക്ടാ ബ്ലാക്ക്’എഡിഷനാണിത്. വാഹനത്തിന്റെ പുറംഭാഗത്തെ 30-ഓളം ഘടകങ്ങൾ ഗ്ലോസ് ബ്ലാക്ക് അല്ലെങ്കിൽ സാറ്റിൻ ബ്ലാക്ക് ഫിനിഷിലാണ് ഈ പുതിയ മോഡലിൽ ഒരുക്കിയിരിക്കുന്നത്.ആകർഷകമായ ഡിസൈൻ’നാര്വിക് ബ്ലാക്ക്’ പെയിന്റ് ഫിനിഷാണ് ഈ കറുപ്പഴകിന് നൽകിയിട്ടുള്ളത്. സാറ്റിൻ ബ്ലാക്ക് പൗഡർ കോട്ടിലാണ് മുന്നിലെയും പിന്നിലെയും സ്‌കഫ് പ്ലേറ്റുകൾ. മുൻവശത്തെ ടോ ഐ കവറും പിന്നിലെ ക്വാഡ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ഗ്ലോസ് ബ്ലാക്കിൽ നൽകി കൂടുതൽ കടുപ്പമുള്ള ലുക്ക് നൽകിയിട്ടുണ്ട്. 20 ഇഞ്ച് ഫോർജ്ഡ് വീലുകൾ അല്ലെങ്കിൽ 22 ഇഞ്ച് ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. കറുത്ത സെന്റർ ക്യാപ്പുകളും ഷാഡോ അറ്റ്ലസ് ഡിഫെൻഡർ എഴുത്തുകളും ഇതിലുണ്ട്. കോൺട്രാസ്റ്റ് സിൽവർ സ്ക്രിപ്റ്റോട് കൂടിയ ഗ്ലോസ് ബ്ലാക്ക് ബ്രേക്ക് കാലിപ്പറുകളും പ്രത്യേകതയാണ്.സീറ്റുകളിൽ തനിമയാർന്ന പെർഫൊറേഷൻ പാറ്റേണുകളും ബാക്ക്റെസ്റ്റുകളിൽ പുതിയ സ്റ്റിച്ചിങ് ഡിസൈനുമുണ്ട്. സീറ്റ് ബാക്കുകളും ആംറെസ്റ്റ് ഹിഞ്ചുകളും കാർപാതിയൻ ഗ്രേ ഫിനിഷിലാണ്. സാറ്റിൻ ബ്ലാക്ക് പൗഡർ-കോട്ടഡ് ക്രോസ്-ബാർ ബീം, ബ്ലാക്ക് സ്വിച്ച് ഗിയർ, ബ്ലാക്ക് സ്റ്റിയറിങ് വീൽ എന്നിവയാണ് ഇന്റീരിയറിലെ മറ്റ് മാറ്റങ്ങൾ. വേണമെങ്കിൽ ‘ചോപ്പ്ഡ് കാർബൺ ഫൈബർ’ ഫിനിഷും ഇന്റീരിയറിനായി സ്വന്തമാക്കാം. 13.1 ഇഞ്ച് വലിപ്പമുള്ള പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റവും, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലൈറ്റും, സ്മോക്ക്ഡ് ലെൻസുള്ള ടെയിൽ ലൈറ്റുകളും ഇതിലുണ്ട്.


Sports ⏭️

Back to top button