SPORTS

കളിച്ചത് 7 ഏകദിനം, പക്ഷേ സിഎസ്‌കെയിലേക്ക് സേവാഗിനു പകരം ധോണിയെ എത്തിച്ച ‘തല’; ഒടുവിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ മുൻ ഇന്ത്യൻ താരം


ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ അക്രമാസക്തമായ ബാറ്റിങ്ങിന്റെ പര്യായമായിരുന്നു ഒരിക്കൽ വി.ബി.ചന്ദ്രശേഖർ എന്ന വി.ബി.സി. കൃഷ്ണാമാചാരി ശ്രീകാന്തിനെപ്പോലൊരു ബാറ്ററുടെ ഒപ്പം ഓപ്പൺ ചെയ്യുമ്പോൾ ഏതൊരു കളിക്കാരനും നിഴലിലായിപ്പോകുക സ്വാഭാവികമാണ്. എന്നാൽ, ശ്രീകാന്തിന്റെ അതേ ആക്രമണ ശൈലിയോടെ, ചിലപ്പോൾ അതിനേക്കാൾ വേഗത്തിൽ പന്തിനെ അതിർത്തി കടത്താൻ വി.ബിക്ക് കഴിയുമായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി കളിച്ച ഏഴ് ഏകദിന മത്സരങ്ങളിലെ 88 റൺസെന്ന കണക്കിൽ മാത്രം ഒതുങ്ങുന്നതല്ല ഈ തമിഴ്നാട്ടുകാരന്റെ ജീവിതം. തമിഴ്നാട് ക്രിക്കറ്റിന്റെ സുവർണകാലത്തെ നയിച്ച, ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ഗതിമാറ്റിയ തീരുമാനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച, ഒടുവിൽ കടക്കെണിയുടെ ഭാരത്താൽ അകാലത്തിൽ പൊലിഞ്ഞുപോയ ഒരു പ്രതിഭയുടെ കഥയാണിത്.തൊട്ടടുത്ത സീസൺ (1987-88) തമിഴ്നാട് ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതായിരുന്നു. രണ്ടാം തവണയും അവർ രഞ്ജി ട്രോഫി കിരീടത്തിൽ മുത്തമിട്ടപ്പോൾ ബാറ്റിങ് നിരയിലെ നെടുന്തൂൺ വി.ബിയായിരുന്നു. ആ സീസണിൽ 45.91 ശരാശരിയിൽ 551 റൺസ് അദ്ദേഹം അടിച്ചുകൂട്ടി. ഉത്തർപ്രദേശിനെതിരായ ക്വാർട്ടർ ഫൈനലിൽ നേടിയ 160 റൺസും, റെയിൽവേസിനെതിരായ ഫൈനലിൽ നേടിയ 89 റൺസും തമിഴ്നാടിന്റെ കിരീടധാരണത്തിൽ നിർണായക പങ്കുവഹിച്ചു.വെറും 56 പന്തിൽ നിന്നാണ് വി.ബി തന്റെ സെഞ്ചറി തികച്ചത്. അന്ന് ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചറിയായിരുന്നു അത്. 78 പന്തിൽ നിന്ന് 119 റൺസ് നേടിയ വി.ബിയുടെയും ശ്രീകാന്തിന്റെയും (154 റൺസ് ഓപ്പണിങ് കൂട്ടുകെട്ട്) മികവിൽ തമിഴ്നാട് 340 റൺസിന്റെ കൂറ്റൻ ലക്ഷ്യം മറികടന്നു. പിൽക്കാലത്ത് 2016ൽ ഋഷഭ് പന്ത് (48 പന്തിൽ സെഞ്ചറി) മറികടക്കുന്നതുവരെ ഈ റെക്കോർഡ് വി.ബിയുടെ പേരിൽ ഭദ്രമായിരുന്നു.


Auto ⏭️

Back to top button