എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി: സന്ദേശം കണ്ടെത്തിയത് ശുചിമുറിയിലെ കണ്ണാടിയിൽ

കൊൽക്കത്തയിൽ നിന്ന് മുംബൈയിലേക്ക് യാത്ര തിരിക്കാനിരുന്ന എയർ ഇന്ത്യ വിമാനം റാഞ്ചാൻ സാധ്യതയുണ്ടെന്ന ഭീഷണിയെത്തുടർന്ന് അടിയന്തര നടപടികൾ സ്വീകരിച്ചു. വിമാനം ടേക്ക് ഓഫിന് ഒരുങ്ങുന്നതിനിടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന് ജാഗ്രതാ നിർദേശം നൽകുകയായിരുന്നു. ഇതിനെത്തുടർന്ന്, അതീവ സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാനം ഉടൻ തന്നെ ഐസൊലേഷൻ ബേയിലേക്ക് മാറ്റാൻ നിർദേശം നൽകി.
വിമാനത്തിലെ യാത്രക്കാരിലൊരാളുമായി ബന്ധപ്പെട്ട തർക്കമാണ് ഈ സുരക്ഷാ ഭീഷണിക്ക് ആധാരമെന്നാണ് പ്രാഥമിക നിഗമനം. വിമാനത്തിന്റെ ശുചിമുറിയിലെ കണ്ണാടിയിൽ വിമാനം റാഞ്ചുമെന്നുള്ള രീതിയിൽ ഭീഷണി സന്ദേശം രേഖപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ. എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും ലഭ്യമായിട്ടില്ല. വിമാനത്തിൽ സമഗ്രമായ സുരക്ഷാ പരിശോധനകൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാകൂ.




