NEWS

ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ ഇന്ത്യയുടെ ഉപാധികൾ: ബംഗ്ലാദേശ് സൈന്യത്തോട് പൂർണ ഉത്തരവാദിത്തം ആവശ്യപ്പെട്ടു

ന്യൂഡൽഹി ∙ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യ നിർണ്ണായകമായ രണ്ട് ഉപാധികൾ ബംഗ്ലാദേശ് സർക്കാരിനു മുന്നിൽ വെച്ചതായി ബിബിസി ബംഗ്ലയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ജൂലൈ മാസത്തിൽ അരങ്ങേറിയ പ്രക്ഷോഭങ്ങൾക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഹസീനയ്ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ച സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നടപടി.

ഏറ്റവും കൂടുതൽ കാലം ബംഗ്ലാദേശ് ഭരിച്ച ഭരണാധികാരിയായ ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിന്റെ മുഴുവൻ ഉത്തരവാദിത്തവും ബംഗ്ലാദേശ് സൈന്യം ഏറ്റെടുക്കണമെന്നാണ് ന്യൂഡൽഹി മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന ആവശ്യം. ഇതിനായി പ്രത്യേകം സൈനിക വിമാനം അയക്കണമെന്നും ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് അധികാരത്തിൽ നിന്ന് പുറത്തായ ശേഷം സൈനിക വിമാനത്തിലായിരുന്നു ഹസീന ഇന്ത്യയിലെത്തിയത് എന്നത് ശ്രദ്ധേയമാണ്.

ജൂലൈയിലെ കൊലപാതക കേസുകളിൽ ഹസീനയ്ക്ക് വിധിച്ചിട്ടുള്ള വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാനും, സുതാര്യമായ പുതിയൊരു വിചാരണ നടപടികൾക്ക് അവസരം നൽകാനും ബംഗ്ലാദേശ് ഭരണകൂടം ഔദ്യോഗികമായി ഉറപ്പുനൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടതായി ബിബിസി ബംഗ്ല റിപ്പോർട്ടിൽ പറയുന്നു.

Fashion ⏭️

Back to top button