ഉറക്കത്തിനിടെ അപസ്മാരം; ടെലിവിഷൻ താരം അനുജ് അന്തരിച്ചു

അനുജ് താക്കൂർ
മുംബൈ: ടെലിവിഷൻ രംഗത്തെ പ്രിയതാരം അനുജ് താക്കൂർ അന്തരിച്ചു. 33 വയസ്സായിരുന്നു. ഉറക്കത്തിനിടെയുണ്ടായ അപസ്മാരത്തെത്തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ 27-നായിരുന്നു വിയോഗം. ‘ധൂം മച്ചാവോ ധൂം’, ‘ബന്ധൻ സാത്ത് ജൻമോം കാ’, ‘ബീന്ദ് ബനൂംഗ ഗോദി ചദൂംഗ’, ‘മഹിസാഗർ’ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് അദ്ദേഹം. നടന്റെ സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ രൂപേഷ് സോനറാണ് സോഷ്യൽ മീഡിയയിലൂടെ ഈ ദുഃഖവാർത്ത പുറംലോകത്തെ അറിയിച്ചത്.
അനുജിന്റെ മരണത്തെക്കുറിച്ച് രൂപേഷ് പങ്കുവെച്ച വിവരങ്ങൾ ഇങ്ങനെ: പതിവായി പുലർച്ചെ നാലരയ്ക്ക് എഴുന്നേറ്റ് വ്യായാമവും ഓട്ടവുമെല്ലാം മുടങ്ങാതെ ചെയ്തിരുന്ന വ്യക്തിയായിരുന്നു അനുജ്. എന്നാൽ, സംഭവദിവസം രാവിലെ അദ്ദേഹം പതിവുപോലെ ഉണർന്നില്ല. തുടർന്ന് മാതാവ് മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
English Summary
Television actor Anuj Thakur, aged 33, died on October 27 after reportedly suffering an epileptic seizure while asleep. He was known for serials including Dhoom Machao Dhoom, Bandhan Saat Janmon Ka, Bindaas Banunga Ghodi Chadhunga and Mahisagar. His friend and casting director Rupesh Sonar shared the news on social media.
RELATED TOPICS: NUJ THAKUR DEATH, ANUJ THAKUR ACTOR, ANUJ THAKUR EPILEPSY, ANUJ THAKUR TV SERIALS, ANUJ THAKUR




