പ്രഹരം റിലീസിലേക്ക്

വാമിക താര, റോഷൻ ചന്ദ്ര എന്നിവർ മുഖ്യവേഷങ്ങളിലെത്തുന്ന ‘പ്രഹരം’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ബിനു എസ് സംവിധാനം നിർവഹിക്കുന്ന ഈ ആക്ഷൻ റിവഞ്ച് ത്രില്ലർ ചിത്രത്തിൽ സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സാണ്ടർ, രാജേഷ് ശർമ്മ, തുഷാര പിള്ള, ആൻ മെർലറ്റ്, അനീറ്റ, ശ്രീജ, ഹരിശ്രീ യൂസഫ്, രാജീവ് രാജ്, അരുൺ ബെല്ലാൻഡ്, അബിൻ ബിനോ, മൻരാജ്, അരുൺ സോൾ, ബദ്രി, അർണവ് വിഷ്ണു, ജിതിൻ വാവ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇതിഹാസ, സ്റ്റൈൽ, കാമുകി തുടങ്ങിയ ശ്രദ്ധേയമായ സിനിമകൾക്ക് ശേഷം ബിനു എസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഖാദർ ഹസനാണ്. രഥക് ആർട്സിന്റെ ബാനറിലാണ് ചിത്രം നിർമ്മാണം പൂർത്തിയാക്കുന്നത്. സുജിത്ത് അജിത്ത് കുമാർ, ബിനു സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനോജ് പി അയ്യപ്പൻ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് സതീഷ് രഘുനാഥനാണ്. അരുൺ വൈഗ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ബി.കെ ഹരിനാരായണനാണ്. വൈശാഖ് രവി പ്രൊജക്ട് ഡിസൈനറായി പ്രവർത്തിക്കുന്ന ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററുകളിൽ എത്തും. പി.ആർ.ഒ: പി. ശിവപ്രസാദ്.




