NEWS

കാലടി സർവകലാശാല പരീക്ഷാ തടസ്സം: ഹൈക്കോടതി ഉത്തരവിനെതിരെ വിസി അപ്പീൽ നൽകി

കൊച്ചി: സർവകലാശാലാ അച്ചടക്കനടപടിയെത്തുടർന്ന് സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ പങ്കെടുക്കാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലാ വി.സി സിസ തോമസ് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. സമരമുഖത്തുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷാഹാജർ തികയാനില്ലാത്തതിനാൽ അവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടാണ് വി.സി സ്വീകരിച്ചിരിക്കുന്നത്.

അതേസമയം, വി.സിയുടെ നിലപാടിനെതിരെ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി നാളെ മുതൽ ശക്തമായ നിരാഹാര സമരത്തിലേക്ക് കടക്കാനും വിദ്യാർത്ഥി സംഘടന തീരുമാനിച്ചിട്ടുണ്ട്. സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു എന്ന ആരോപണത്തിന് കൃത്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന അച്ചടക്ക സമിതി അംഗത്തിന്റെ റിപ്പോർട്ട് എസ്.എഫ്.ഐ പുറത്തുവിടുകയും ചെയ്തു.

Sports ⏭️

Read News ⏭️

Back to top button